കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ന​ന്മ​യു​ടെ പ്ര​ഭ പ​ര​ത്ത​ണം: മാ​ർ തോ​മ​സ് ത​റ​യി​ൽ
Sunday, September 8, 2024 3:01 AM IST
കു​ട്ട​നാ​ട്: മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന സ്വ​പ്ന​ങ്ങ​ൾ ഇ​ല്ലാ​തെ പോ​കു​ന്ന​താ​ണ് മ​ല​യാ​ളി​ക​ൾ വ​ള​രാ​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്നും സ്വ​യം ജീ​വി​ക്കാ​തെ ന​മ്മു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി ന​ൽ​കു​മ്പോ​ഴാ​ണ് സം​തൃ​പ്തി​യു​ണ്ടാ​കു​ന്ന​തെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത മെ​ത്രാ​പ്പോ​ലീത്ത മാ​ർ തോ​മ​സ് ത​റ​യി​ൽ.

കേ​ര​ള റോ​വി​ംഗ് ആ​ൻ​ഡ് പാ​ഡ്‌ലിം​ഗ് ബോ​ട്ട് ക്ല​ബ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ബോ​ട്ട് റെ​യ്സ് ലീ​ഡേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ, സെ​ന്‍റ് ആ​ന്‍റണീ​സ് സാ​ധു​ജ​ന സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ആ​റാം വാ​ർ​ഷി​ക​ം, ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണ​ം തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ തോ​മ​സ് ത​റ​യി​ൽ.

മ​നു​ഷ്യ​രു​ടെ സ​മ്പ​ത്തും ക​ഴി​വും സ​മ​യ​വും മ​ന​സും മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​മ്പോ​ൾ സ​മൂ​ഹം വ​ള​രു​മെ​ന്നും മ​നു​ഷ്യസ്നേ​ത്തി​ലൂ​ടെ യ​ഥാ​ർ​ഥദൈ​വാ​രാ​ധ​ന​യാ​ണു ന​ട​ത്തു​ന്ന​തെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. അ​നാ​ഥ​ലാ​യ​ങ്ങ​ൾ​ക്കു​ള്ള ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണ​വും പേ​രു​കേ​ട്ട വ​ള്ളം​ക​ളി​ക്കാ​രെ​യും കു​ട്ട​നാ​ട്ടി​ലെ പ്ര​ഗ​ത്ഭ​രാ​യ ക​ർ​ഷ​ക​രെ​യും മാ​ർ തോ​മ​സ് ത​റ​യി​ൽ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കി​ട​ങ്ങ​റ പോ​പ്പ് ജോ​ൺ 23 റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റിൽ (സ്നേ​ഹ​തീ​രം) ​ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​റ്റി. തോ​മ​സ് കാ​ച്ചാം​കോ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​സി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റെ​ജി ചെ​റി​യാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ത്തി. ഫാ.​ഫ്രാ​ൻ​സി​സ് വ​ട​ക്കേ​യ​റ്റം, ഫാ.​ജോ​മോ​ൻ കാ​പ്ര​ക്കു​ന്ന്, തോ​മ​സു​കു​ട്ടി മാ​ത്യൂ ചീ​രം​വേ​ലി​ൽ​തു​ട​ങ്ങി​യ​വ​ർ ​പ്ര​സം​ഗി​ച്ചു.