ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ടം
Sunday, September 8, 2024 3:01 AM IST
മാ​ന്നാ​ർ: ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ട​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ളാ​രം​ഭി​ച്ചു. ചെ​ന്നി​ത്ത​ല തെ​ക്ക് 93-ാം ന​മ്പ​ർ എ​ൻ എ​സ് എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ട​ത്തി​ന്റെ 130 -മ​ത് തി​രു​വാ​റ​ന്മു​ള ഭ​ഗ​വ​ത് ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന്നീ​ര​ണി​യും. രാ​വി​ലെ 10.55 മു​ത​ൽ 11.35 നും ​മ​ധ്യേ​യു​ള​ള മു​ഹൂ​ർ​ത്ത​ത്തി​ൽ വ​ലി​യ​പെ​രു​മ്പു​ഴ പ​ള്ളി​യോ​ടക്ക​ട​വി​ലാ​ണ് നീ​ര​ണി​യ​ൽ ച​ട​ങ്ങ്. 17ന് ​തി​രു​വാ​റ​ന്മു​ള ദ​ർ​ശ​ന​ത്തി​നാ​യി പ​ള്ളി​യോ​ടം യാ​ത്ര പു​റ​പ്പെ​ടും.

16 ന് ​വൈ​കി​ട്ട് മൂ​ന്നി​ന് പ​ള്ളി​യോ​ട​ക​ട​വി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ക്കും. സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​യോ​ട യാ​ത്ര​യ്ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ന്ത​ൽ ടെ​സ്റ്റ് പ​ള്ളി​യോ​ട​ക്ക​ട​വി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ദി​പു പ​ട​ക​ത്തി​ൽ (പ്ര​സി​ഡ​ന്റ്), കെ.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള (സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് ചാ​ല ജോ.​സെ​ക്ര​ട്ട​റി, വി​നീ​ത് വി​നാ​യ​ർ ഖ്ര​ജാ​ൻ ജി), ​എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.