കാ​യ​ൽ​ക്കാ​ഴ്ച​ക​ൾ കാ​ണാം, പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ ചു​റ്റാം...
Thursday, September 5, 2024 11:40 PM IST
ആല​പ്പു​ഴ: ഓ​ണ​ക്കാ​ല​ത്ത് കു​ട്ട​നാ​ടി​ന്‍റെ കാ​യ​ൽ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ഉ​ല്ലാ​സ​യാ​ത്ര​യൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി. ജ​ല​ഗ​താ​ഗ​ത വ​കു​പ്പു​മാ​യി കൈ​കോ​ർ​ത്താ​ണു കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ബോ​ട്ട് യാ​ത്ര​ച്ചെ​ല​വും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു​ള്ള ബ​സ് യാ​ത്രാ​നി​ര​ക്കും ചേ​ർ​ത്താ​ണു നി​ര​ക്കു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സീ ​കു​ട്ട​നാ​ട്, വേ​ഗ ബോ​ട്ടു​ക​ളി​ലാ​ണു യാ​ത്രാ​സൗ​ക​ര്യം.

ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തുനി​ന്നു യാ​ത്ര ആ​രം​ഭി​ച്ചു പു​ന്ന​മ​ട- വേ​മ്പ​നാ​ട് കാ​യ​ൽ- മു​ഹ​മ്മ- പാ​തി​രാ​മ​ണ​ൽ- കു​മ​ര​കം- റാ​ണി- ചി​ത്തി​ര- മാ​ർ​ത്താ​ണ്ഡം- ആ​ർ ബ്ലോ​ക്ക്- സി ​ബ്ലോ​ക്ക്- മം​ഗ​ല​ശ്ശേ​രി- കു​പ്പ​പ്പു​റം വ​ഴി തി​രി​കെ ആ​ല​പ്പു​ഴ​യി​ലെ​ത്തും. പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ 30 മി​നി​റ്റ് ചെ​ല​വ​ഴി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. 100 രൂ​പ​യ്ക്കു കു​ടും​ബ​ശ്രീ​യു​ടെ ഉ​ച്ച​ഭ​ക്ഷ​ണം ബോ​ട്ടി​നു​ള്ളി​ൽ ല​ഭി​ക്കും. ആ​ല​പ്പു​ഴ സ്പെ​ഷ​ൽ ക​രി​മീ​ൻ ഫ്രൈ ​ഉ​ൾ​പ്പെ​ടെ സ്പെ​ഷ​ലും ആ​വ​ശ്യ​മെ​ങ്കി​ൽ കു​ടും​ബ​ശ്രീ ടീം ​ല​ഭ്യ​മാ​ക്കും.

സീ ​കു​ട്ട​നാ​ട്-​രാ​വി​ലെ 11 മു​ത​ൽ 4 വ​രെ​യാ​ണു ബോ​ട്ട് യാ​ത്ര. അ​പ്പ​ർ ഡെ​ക്കി​ൽ 30 സീ​റ്റും (500 രൂ​പ) ലോ​വ​ർ ഡെ​ക്കി​ൽ 60 സീ​റ്റും (400 രൂ​പ). വേ​ഗ ബോ​ട്ട്- രാ​വി​ലെ 10.30 മു​ത​ൽ 4 വ​രെ യാ​ത്ര. 80 സീ​റ്റ് നോ​ൺ എ​സി​യും (400 രൂ​പ) 40 സീ​റ്റ് എ​സി​യും (600 രൂ​പ). ബു​ക്കിം​ഗി​ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ബ​ജ​റ്റ് ടൂ​റി​സം സെ​ൽ, ആ​ല​പ്പു​ഴ: 9846475874.