ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, September 6, 2024 11:07 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ഇന്‍റര്‍ സെ​ക്ട​റ​ല്‍ മീ​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ലെ മാ​യം​ചേ​ര്‍​ക്ക​ലും എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ യൂ​ണി​റ്റ് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ മീ​ര ക്ലാ​സ് ന​യി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആർ. സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​കെ. വേ​ണു​ഗോ​പാ​ല്‍, ആ​ര്‍​എം​ഒ ഡോ. ​എം. ആ​ഷ, എ​ആ​ര്‍​എം​ഒ ഡോ. ​സി.​പി. പ്രി​യ​ദ​ര്‍​ശ​ന്‍ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ദീ​പാ​റാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഈ​റ്റ് റൈ​റ്റ് കാ​മ്പ​സു​ക​ള്‍ ആ​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം യോ​ഗം ച​ര്‍​ച്ച ചെ​യ്തു. തു​ട​ര്‍​ന്ന് എ​ല്ലാ​വ​ര്‍​ക്കും വേ​ണം പോ​ഷ​ണം എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഡ​യ​റ്റീ​ഷ​ന്‍​മാ​രാ​യ ജോ​ഷ്മ, സ്മി​ത എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു.