മുക്കം: കെടിയത്തൂർ പഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നിന്ന് ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾ, എൻഎംഎംഎസ്, എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് നേടിയവർ തുടങ്ങി ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരം നൽകി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.
ഭരണ സമിതി നടപ്പാക്കി വരുന്ന ഉന്നതി പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, എം ബിബിഎസ് നേടിയവർ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിലെ മുന്നൂറോളം പേർ ആദരവ് ഏറ്റുവാങ്ങി.
വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസും ഒരുക്കിയിരുന്നു.ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പത്മശ്രീ അലി മണിക് ഫാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെമ്പർമാരായ എം.കെ. നദീറ, കെ.പി. സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ എം.ടി. റിയാസ്, വി. ഷംലുലത്ത്, രതീഷ് കളക്കുടിക്കുന്നത്,
കെ.ജി. സീനത്ത്, മജീദ് റിഹ്ല, ഫാത്തിമ നാസർ, സിജി കുറ്റിക്കൊമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. മോട്ടിവേഷൻ ക്ലാസിന് ഷഫീഖ് കത്തറമ്മൽ നേതൃത്വം നൽകി. വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.