നാ​ട​ന്‍ തോ​ക്കു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Monday, June 17, 2024 5:16 AM IST
ബാ​ലു​ശേ​രി: ബാ​ലു​ശേ​രി പോ​ലീ​സ് സ​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാ​ട​ന്‍ തോ​ക്കു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. എ​സ്റ്റേ​റ്റ് മു​ക്ക് മൊ​കാ​യി​ക്ക​ല്‍ അ​ന​സ് (48), എ​സ്റ്റേ​റ്റ് മു​ക്ക് കോ​ട്ട​ക്കു​ന്നു​മ്മ​ല്‍ ഷം​സു​ദ്ദീ​ന്‍ (53), ത​ല​യാ​ട് തൈ​ക്ക​ണ്ടി സു​നി​ല്‍​കു​മാ​ര്‍(58) എ​ന്നി​വ​രാ​ണ് ബാ​ലു​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നു മൂ​ന്ന് ടോ​ര്‍​ച്ചു​ക​ളും ഒ​രു തി​ര​യും നാ​ട​ന്‍ ക​ത്തി​യും ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ബാ​ലു​ശേ​രി കാ​ഞ്ഞി​ക്കാ​വ് പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രെ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​ഐ മ​ഹേ​ഷ് ക​ണ്ട​മ്പോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റി​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ പേ​രാ​മ്പ്ര കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.