യു​വാ​വി​നെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, June 16, 2024 11:14 PM IST
ക​ക്കോ​ടി: യു​വാ​വി​നെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ക്കൂ​ർ നെ​ല്ലി​ക്കു​ന്നു​മ്മ​ൽ സ്വ​ദേ​ശി സു​ധാ​ക​ര​ന്‍റെ മ​ക​ന്‍ കു​ന്ന​ത്ത് അ​ജ​യ് (30) ആ​ണ് മ​രി​ച്ച​ത്.​ശ​നി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചേ​ള​ന്നൂ​ർ മൂ​വാ​ട്ട്താ​ഴം പു​ഴ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബ ടീം ​ചേ​ള​ന്നൂ​ർ മു​തു​വാ​ട്ടു താ​ഴം പാ​ല​ത്തി​ന്ന​ടു​ത്ത് നി​ന്നാ​ണ്‌ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്ത​ത്‌.​സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.