പ​​ന്തും ബും​​റ​​യും
പ​​ന്തും ബും​​റ​​യും
Tuesday, June 11, 2024 12:47 AM IST
ബാ​​റ്റിം​​ഗ് Vs ​ബാ​​റ്റിം​​ഗ് ആ​​ണെ​​ങ്കി​​ൽ ഞാ​​ൻ ടി​​വി ഓ​​ഫ് ആ​​ക്കാ​​റാ​​ണ് പ​​തി​​വ്. അ​​തേ​​സ​​മ​​യം, ബൗ​​ളിം​​ഗ് Vs ​ബൗ​​ളിം​​ഗ് ആ​​ണെ​​ങ്കി​​ൽ എ​​നി​​ക്ക​​ത് ഏ​​റെ ഇ​​ഷ്ട​​മാ​​ണ് പ​​റ​​യു​​ന്ന​​ത് മാ​​റ്റാ​​രു​​മ​​ല്ല, ഇ​​ന്ത്യ​​ൻ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ.

ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ 2024 എ​​ഡി​​ഷ​​നി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ത്യ ര​​ണ്ട് ജ​​യം നേ​​ടി​​യ​​പ്പോ​​ഴും പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​ത് ബും​​റ​​യാ​​ണ്. പേ​​സ് ബൗ​​ളിം​​ഗി​​നെ അ​​ക​​മ​​ഴി​​ഞ്ഞ് പി​​ന്തു​​ണ​​യ്ക്കു​​ന്ന പി​​ച്ചി​​ൽ മി​​ന്ന​​ൽ​​പ്പി​​ണ​​ർ സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് ബും​​റ. ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ൻ പോ​​രാ​​ട്ടം ശ​​രി​​ക്കും ബൗ​​ളിം​​ഗ് Vs ​ബൗ​​ളിം​​ഗ് ആ​​യി​​രു​​ന്നു. അ​​തി​​ൽ ബും​​റ​​യും സം​​ഘ​​വും ജ​​യം സ്വ​​ന്ത​​മാ​​ക്കി.

അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ 3-1-6-2 എ​​ന്ന​​താ​​യി​​രു​​ന്നു ബും​​റ​​യു​​ടെ ബൗ​​ളിം​​ഗ്. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 4-0-14-3ഉം. ​​ലോ​​ക​​ക​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് എ​​ന്ന നേ​​ട്ട​​വും ബും​​റ ക​​ര​​സ്ഥ​​മാ​​ക്കി.


ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ബും​​റ​​യെ​​പോ​​ലെ തി​​ള​​ങ്ങി​​യ മ​​റ്റൊ​​രു​​താ​​രം ഋ​​ഷ​​ഭ് പ​​ന്താ​​ണ്. 31 പ​​ന്തി​​ൽ 42 റ​​ണ്‍​സു​​മാ​​യി പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ പ​​ന്ത് ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​റാ​​യി. അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ 26 പ​​ന്തി​​ൽ 36 നോ​​ട്ടൗ​​ട്ട് എ​​ന്ന​​താ​​യി​​രു​​ന്നു പ​​ന്തി​​ന്‍റെ സ്കോ​​ർ. മൂ​​ന്നാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തു​​ന്ന പ​​ന്ത് ത​​ന്‍റെ ഇ​​രി​​പ്പി​​ടം ഉ​​റ​​പ്പി​​ക്കു​​ന്ന നി​​ർ​​ണാ​​യ പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​ണ് ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും കാ​​ഴ്ച​​വ​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.