ഉപാധികളോടെ വെടി നിർത്താൻ തയാറെന്ന് ഹിസ്ബുള്ള മേധാവി
ഉപാധികളോടെ വെടി നിർത്താൻ  തയാറെന്ന് ഹിസ്ബുള്ള മേധാവി
Thursday, October 31, 2024 10:33 PM IST
ടെ​​​ഹ്റാ​​​ൻ: ഉ​​​പാ​​​ധി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റെ​​​ന്ന് ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ൻ ന​​​യീം ഖാ​​​സെം. സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഖാ​​​സെം ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ വ്യോ​​​മ, ക​​​ര ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ മാ​​​സ​​​ങ്ങ​​​ളോ​​​ളം പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ഹി​​​സ്ബു​​​ള്ള​​​യ്ക്കു ക​​​ഴി​​​യും. എ​​​ന്നാ​​​ൽ, ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ത​​​യാ​​​റാ​​​യാ​​​ൽ അ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ഹി​​​സ്ബു​​​ള്ള ത​​​യാ​​​റാ​​​ണ്. പ​​​ക്ഷേ, വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ള്ള ഉപാധികൾ ഹി​​​സ്ബു​​​ള്ള​​​യ്ക്കു ബോ​​​ധ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു ഖാ​​​സെം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഹി​​​സ്ബു​​​ള്ള​​​യു​​​മാ​​​യി വെ​​​ടി​​നി​​​ർ​​​ത്ത​​​ൽ സാ​​​ധ്യ​​​ത ഇ​​​സ്രേ​​​ലി മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച​​​ചെ​​​യ്തു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ഖാ​​​സെ​​​മി​​​ന്‍റെ സ​​​ന്ദേ​​​ശം. ചൊ​​​വ്വാ​​​ഴ്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സു​​​ര​​​ക്ഷാ​​​കാ​​​ര്യ മ​​​ന്ത്രി​​​സ​​​ഭ 60 ദി​​​വ​​​സ​​​ത്തെ വെ​​​ടി​​​ർ​​​ത്ത​​​ൽ നി​​​ർ​​​ദേ​​​ശം പ​​​രി​​​ഗ​​​ണി​​​ച്ച​​​താ​​​യി ഇ​​​സ്രേ​​​ലി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


ഹി​​​സ്ബു​​​ള്ള ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് 30 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. തു​​​ട​​​ർ​​​ന്ന് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ല​​​ബ​​​നീ​​​സ് സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്ക​​​ണം.

ല​​​ബ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് മി​​​ക്കാ​​​ത്തി​​​യും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ശ്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​ക്കി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നു യു​​​എ​​​സി​​​ന്‍റെ പ​​​ശ്ചി​​​മേ​​​ഷ്യാ പ്ര​​​തി​​​നി​​​ധി ആ​​​മോ​​​സ് ഹോ​​​ഷ്സ്‌​​​റ്റെ​​​യി​​​ൻ സൂ​​​ചി​​​പ്പി​​​ച്ച​​​താ​​​യി മി​​​ക്കാ​​​ത്തി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.