ജ​പ്പാ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ഷി​ബ​യ്ക്ക് തി​രി​ച്ച​ടി, ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടു
ജ​പ്പാ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ഷി​ബ​യ്ക്ക് തി​രി​ച്ച​ടി, ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടു
Tuesday, October 29, 2024 12:38 AM IST
ടോ​​​​ക്കി​​​​യോ: ജാ​​​​പ്പ​​​​നീ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ഗ​​​​രു ഇ​​​​ഷി​​​​ബ‍​യു​​​​ടെ ഭ​​​​ര​​​​ണസ​​​​ഖ്യ​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി. ജ​​​​പ്പാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ഷി​​​​ബ​​​​യു​​​​ടെ ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി സ​​​​ഖ്യ​​​​ത്തി​​​​ന് കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചി​​​​ല്ല.

465 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​ധാ​​​​ന സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യ കൊ​​​​മെ​​​​യ്തോ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ഭ​​​​ര​​​​ണ​​​​സ​​​​ഖ്യ​​​​ത്തി​​​​ന് 215 സീ​​​​റ്റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് 233 സീ​​​​റ്റു​​​​ക​​​​ൾ വേ​​​​ണം. നേ​​​​ര​​​​ത്തെ ഇ​​​​ഷി​​​​ബ സ​​​​ഖ്യ​​​​ത്തി​​​​ന് 279 സീ​​​​റ്റാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ഴി​​​​മ​​​​തിയാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലാ​​​​യി ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. 2009-നു​​​​ശേ​​​​ഷം എ​​​​ൽ​​​​ഡി​​​​പി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണി​​​​ത്. ഇ​​​​ഷി​​​​ബ ഒ​​​​ക്‌ടോബ​​​​റി​​​​ലാ​​​​ണ് അ​​​​ധി​​​​കാ​​​​രം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്. ഉ​​​​ട​​​​നെ​​ത​​​​ന്നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.


ത​​​​ന്‍റെ മു​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി​​​​രു​​​​ന്ന ഫു​​​​മി​​​​യോ കി​​​​ഷി​​​​ദ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ഴി​​​​മ​​​​തിയാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കു​​​​ക​​​​യും ജ​​​​ന​​​​പി​​​​ന്തു​​​​ണ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ഷി​​​​ബ​​​​യു​​​​ടെ ല​​​​ക്ഷ്യം. എ​​​​ന്നാ​​​​ൽ ജ​​​​നം സ​​​​ർ​​​​ക്കാ​​​​രി​​​​നെ ക​​​​ണ്ണ​​​​ട​​​​ച്ചു വി​​​​ശ്വ​​​​സി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

ജ​​​​ന​​​​വി​​​​ധി ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യാ​​​​ണു കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് ജാ​​​​പ്പ​​​​നീസ് ദേ​​​​ശീ​​​​യ ചാ​​​​ന​​​​ലി​​​​നോ​​​​ട് ഇ​​​​ഷി​​​​ബ പ​​​​റ​​​​ഞ്ഞു. ഭൂ​​​​രി​​​​പ​​​​ക്ഷം ന​​​​ഷ്‌​​​​ട​​​​മാ​​​​യെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ മാ​​​​റാ​​​​നി​​​​ട​​​​യി​​​​ല്ല.

മ​​​​റ്റൊ​​​​രു പാ​​​​ർ​​​​ട്ടി​​​​യെ​​​​ക്കൂ​​​​ടി സ​​​​ഖ്യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ത്ത് ഇ​​​​ഷി​​​​ബ ഭ​​​​ര​​​​ണം തു​​​​ട​​​​രാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. ര​​​​ണ്ടാം ലോ​​​​ക​​​​യു​​​​ദ്ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം 2009ൽ ​​​​ഒ​​​​ഴി​​​​കെ എ​​​​ല്ലാ തെര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും എ​​​​ൽ​​​​ഡി​​​​പി​​​​യാ​​​​ണു വി​​​​ജ​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.