നയീം ഖാസെം ഹിസ്ബുള്ള തലവൻ
നയീം ഖാസെം  ഹിസ്ബുള്ള തലവൻ
Tuesday, October 29, 2024 11:44 PM IST
ബെ​​​യ്റൂ​​​ട്ട്: ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പു​​​തി​​​യ ത​​​ല​​​വ​​​നാ​​​യി ഷെ​​​യ്ഖ് ന​​​യീം ഖാ​​​സെം നി​​​യ​​​മി​​​ത​​​നാ​​​യി. ഹി​​​സ്ബു​​​ള്ള ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​താ​​​യി അ​​​ൽ ജ​​​സീ​​​റ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. 71 വ​​​യ​​​സു​​​ള്ള ഇ​​​യാ​​​ൾ ഇ​​​തു​​​വ​​​രെ ഹി​​​സ്ബു​​​ള്ള​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​യി​​​രു​​​ന്നു.

മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് ഹി​​​സ്ബു​​​ള്ള​​​യെ ന​​​യി​​​ച്ച ഹ​​​സ​​​ൻ ന​​​സ​​​റു​​​ള്ള​​​യെ ഇ​​​സ്രേ​​​ലി സേ​​​ന ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം ബെ​​​യ്റൂ​​​ട്ടി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി വ​​​ധി​​​ച്ചി​​​രു​​​ന്നു.

ന​​​സ​​​റു​​​ള്ള​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​കു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ട ഹാ​​​ഷിം സ​​​ഫി​​​യു​​​ദ്ദീ​​​നെ​​​യും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കകം ഇ​​​സ്രേ​​​ലി സേ​​​ന മ​​​റ്റൊ​​​രു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ധി​​​ച്ചു.

എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ ഹി​​​സ്ബു​​​ള്ള സ്ഥാപിച്ച പു​​​രോ​​​ഹി​​​ത നേ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണ് ന​​​യീം ഖാ​​​സെം. ന​​​സ​​​റു​​​ള്ള​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ സം​​​ഘ​​​ട​​​ന​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ൻ എ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.


ന​​​സ​​​റു​​​ള്ള വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ശേ​​​ഷം ഹി​​​സ്ബു​​​ള്ള​​​യു​​​ടെ സൈ​​​നി​​​ക​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല ഇ​​​യാ​​​ൾ​​​ക്കാ​​​ണ്. ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി വെ​​​ടി നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു ഹി​​​സ്ബു​​​ള്ള​​​യു​​​ടെ സാ​​​യു​​​ധ വി​​​ഭാ​​​ഗം പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യി ന​​​യീം ഖാം​​​സെം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ജീ​​​വ​​​ഹാ​​​നി ഭ​​​യ​​​ന്ന് ഈ​​​ മാ​​​സ​​​മാ​​​ദ്യം ല​​​ബ​​​ന​​​ൻ വി​​​ട്ട ന​​​യീം ഖാ​​​സെം ഇ​​​റേ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.