ഏതെടുത്താലും ഒപ്പത്തിനൊപ്പം; മത്സരം കടുകട്ടി
ഏതെടുത്താലും ഒപ്പത്തിനൊപ്പം; മത്സരം കടുകട്ടി
Tuesday, October 29, 2024 12:38 AM IST
വാ​ഷിം​ഗ്ട​ണി​ല്‍​നി​ന്ന് പി.​ടി. ചാ​ക്കോ

ഏ​​​തെ​​​ടു​​​ത്താ​​​ലും ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പം. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും ചാ​​​ഞ്ചാ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പോ​​​രാ​​​ട്ടം തു​​​ല്യം. സു​​​പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും നെ​​​ടു​​​കെ പി​​​ള​​​ര്‍പ്പ്. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ര്‍ഥി ക​​​മ​​​ല ഹാ​​​രി​​​സി​​​ന് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മെ​​​ച്ച​​​പ്പെ​​​ട്ട ലീ​​​ഡി​​​ല്‍ ഇ​​​ടി​​​വ്. എ​​​ന്നാ​​​ല്‍, ചാ​​​ഞ്ചാ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങളില്‍ വീ​​​ണ്ടും നേ​​​രി​​​യ മു​​​ന്‍തൂ​​​ക്കം.

അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഒ​​​രാ​​​ഴ്ച​​​മാ​​​ത്രം അ​​​വ​​​ശേ​​​ഷിക്കേയു​​​ള്ള ചി​​​ത്ര​​​മാ​​​ണി​​​ത്. ഇ​​​നി​​​യു​​​ള്ള ഒ​​​രാ​​​ഴ്ച ഇ​​​രു​ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ള്‍ക്കും അ​​​തീ​​​വ നി​​​ര്‍ണാ​​​യ​​​കം. അ​​​തേ​​​സ​​​മ​​​യം മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മുൻകൂർ വോ​​​ട്ടെ​​​ടു​​​പ്പ് പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യെ ബാ​​​ധി​​​ക്കു​​​ന്ന എ​​ട്ടു സു​​​പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍ട്ടി സ്ഥാ​​​നാ​​​ര്‍ഥി ക​​​മ​​​ല ഹാ​​​രി​​​സും റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ സ്ഥാ​​​നാ​​​ര്‍ഥി ഡോ​​​ണ​​​ള്‍ഡ് ട്രം​​​പും നാ​​​ലു​​​വീ​​​തം വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ മു​​​ന്നി​​​ലാ​​​ണ്. സ​​​മ്പ​​​ദ്ഘ​​​ട​​​ന, കു​​​ടി​​​യേ​​​റ്റം, കു​​​റ്റ​​​കൃ​​​ത്യ​​​നി​​​യ​​​ന്ത്ര​​​ണം, വി​​​ദേ​​​ശ​​​ന​​​യം എ​​​ന്നി​​​വ​​​യി​​​ല്‍ ട്രം​​​പ് മു​​​ന്‍തൂ​​​ക്കം നേ​​​ടി.

അ​​​തേ​​​സ​​​മ​​​യം, ആ​​​രോ​​​ഗ്യ​​​രം​​​ഗം, ഗ​​​ര്‍ഭ​​​ച്ഛി​​​ദ്രം ഉ​​​ള്‍പ്പെ​​​ടു​​​ന്ന സാ​​​മൂ​​​ഹ്യ​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍, പ​​​രി​​​സ്ഥി​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗം എ​​​ന്നി​​​വ​​​യി​​​ല്‍ ഹാ​​​രി​​​സി​​​നാ​​​ണ് കൂ​​​ടു​​​ത​​​ല്‍ സ്വീ​​​കാ​​​ര്യ​​​ത.

സാ​​​മ്പ​​​ത്തി​​​കരം​​​ഗ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വി​​​ഷ​​​യം. നാ​​​ണ്യ​​​പ്പെ​​​രു​​​പ്പം, ഭ​​​വ​​​ന​​​വാ​​​യ്പ, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ തു​​​ട​​​ങ്ങി​​​യ​​​വ എ​​​ല്ലാ​​​വ​​​രെ​​​യും ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ്. നി​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​തം നാ​​​ലു വ​​​ര്‍ഷം മു​​​മ്പ​​​ത്തേ​​​ക്കാ​​​ള്‍ മെ​​​ച്ച​​​പ്പെ​​​ട്ടോ​​​യെ​​​ന്ന ട്രം​​​പി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​ല്ലെ​​​ന്നാ​​​ണ് മ​​​റു​​​പ​​​ടി. ഇ​​​തി​​​ന്‍റെ​​​യെ​​​ല്ലാം അ​​​ടി​​​സ്ഥാ​​​ന കാ​​​ര​​​ണ​​​മാ​​​യി ട്രം​​​പ് ക​​​ണ്ടെ​​​ത്തി​​​യ​​​ത് അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​മാ​​​ണ്.


അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ട്രം​പി​ന്‍റെ ആ​വ​ശ്യ​ത്തി​നും ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. തോ​​​ക്കു​​പ​​​യോ​​​ഗം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ നി​​​യ​​​ന്ത്രി​​​ക്കാ​​​നും ട്രം​​​പാ​​​ണ് മെ​​​ച്ച​​​മെ​​​ന്ന് ജ​​​നം ക​​​രു​​​തു​​​ന്നു. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളെ വ​​​ര​​​ച്ച​​​വ​​​ര​​​യി​​​ല്‍ നി​​​ര്‍ത്താ​​​ന്‍ ട്രം​​​പി​​​നാ​​​ണ് ക​​​രു​​​ത്തെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര്‍ പൊ​​​തു​​​വേ വി​​​ശ്വ​​​സി​​​ക്കു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത സൗ​​​ജ​​​ന്യ​​​ങ്ങ​​​ള്‍ നി​​​ല​​​നി​​​ര്‍ത്താ​​​നും ഗ​​​ര്‍ഭ​​​ച്ഛി​​​ദ്രം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സാ​​​മൂ​​​ഹ്യ​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും ക​​​മ​​​ല​​​യാ​​​ണ് മെ​​​ച്ചം. ആ​​​ഗോ​​​ള താ​​​പ​​​നം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള പ​​​രി​​​സ്ഥി​​​തി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ക​​​മ​​​ല​​​യ്ക്കാണ് മു​​​ന്‍തൂ​​​ക്കം.

വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല മെ​​​ച്ച​​​പ്പാ​​​ടാ​​​നും അ​​​വ​​​ര്‍ ക​​​മ​​​ല​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ഇ​​​തെ​​​ല്ലാം പ​​​രി​​​ഗ​​​ണി​​​ച്ചു​​​വേ​​​ണം അ​​​മേ​​​രി​​​ക്ക​​​ന്‍ ജ​​​ന​​​ത​​​യ്ക്ക് നി​​​ര്‍ണാ​​​യ​​ക തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍. മ​​​ത്സ​​​രം ക​​​ടു​​​ക​​​ട്ടി​​​യെ​​​ന്ന് എ​​​ല്ലാ​​​വ​​​രും സ​​​മ്മ​​​തി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.