കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം: പൗരസ്ത്യ സഭാ കാര്യാലയവുമായി ചര്‍ച്ച നടത്തി
കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം: പൗരസ്ത്യ സഭാ കാര്യാലയവുമായി ചര്‍ച്ച നടത്തി
Tuesday, October 29, 2024 1:44 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്നാ​നാ​യ ക​ത്തോ​ലി​ക്ക​രു​ടെ​മേ​ല്‍ കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന് അ​ജ​പാ​ല​നാധി​കാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മെ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍, ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്നാ​നാ​യ ക​ത്തോ​ലി​ക്ക​രു​ടെ ഒ​പ്പു​സ​മാ​ഹ​ര​ണം ന​ട​ത്തി ത​യാ​റാ​ക്കി​യ അ​പേ​ക്ഷ പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ന് സ​മ​ര്‍പ്പി​ക്കു​ന്ന​തി​നാ​യി പൗരസ്ത്യ സഭാ കാര്യാലയം പ്രീ​ഫെക്​റ്റ് ക​ര്‍ദി​നാ​ള്‍ ക്ലൗ​ഡി​യോ ഗു​ജ​റോ​ത്തി​ക്ക് സ​മ​ര്‍പ്പി​ച്ചു.

സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ് സെ​ക്ര​ട്ട​റി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, യൂ​റോ​പ്പി​ലെ അ​പ്പ​സ് തോ​ലി​ക് വി​സി​റ്റേ​റ്റ​ര്‍ മാ​ർ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്ത്, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ല്‍, സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത്, അ​തി​രൂ​പ​ത പി​ആ​ര്‍ഒ അ​ഡ്വ. അ​ജി കോ​യി​ക്ക​ല്‍, കെ​സി​വൈ​എ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍, ഫാ. ​പ്രി​ന്‍സ് മു​ള​കു​മ​റ്റം, ഫാ. ​തോ​മ​സ് കൊ​ച്ചു​പു​ത്ത​ന്‍പു​ര​യി​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ത‍്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ കു​ടി​യേ​റ്റ ജ​ന​ത​യു​ടെ അ​ജ​പാ​ല​ന ആ​വ​ശ്യ​ങ്ങ​ള്‍ സ​വി​സ്ത​രം ച​ര്‍ച്ച ചെ​യ്തു.


അ​പേ​ക്ഷ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ച​ര്‍ച്ച​ക​ള്‍ ചെ​യ്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് കർദിനാൾ ഗുജറോത്തി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.