സാഹിത്യ നൊബേൽ ഹാൻ കാംഗിന്
സാഹിത്യ നൊബേൽ  ഹാൻ കാംഗിന്
Friday, October 11, 2024 3:01 AM IST
സ്റ്റോ​​​​​​ക്ക്ഹോം: സാ​​​​​​ഹി​​​​​​ത്യ​​​​​​ത്തി​​​​​​നു​​​​​​ള്ള ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ നൊ​​​​​​ബേ​​​​​​ൽ പു​​​​​​ര​​​​​​സ്കാ​​​​​​രം ദ​​​​​​ക്ഷി​​​​​​ണകൊ​​​​​​റി​​​​​​യ​​​​​​ൻ എ​​​​​​ഴു​​​​​​ത്തു​​​​​​കാ​​​​​​രി ഹാ​​​​​​ൻ കാം​​​​​​ഗി​​​​​ന്.

""ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളെ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും മ​​​​​​നു​​​​​​ഷ്യ​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​ത്തെ തു​​​​​​റ​​​​​​ന്നു​​​​​​കാ​​​​​​ട്ടു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന തീ​​​​​​ക്ഷ്ണ​​​​​​മാ​​​​​​യ കാ​​​​​​വ്യാ​​​​​​ത്മ​​​​​​ക ഗ​​​​​​ദ്യം'' എ​​​​​​ന്നാ​​​​​​ണു കാം​​​​​​ഗി​​​​​​ന്‍റെ എ​​​​​​ഴു​​​​​​ത്തി​​​​​​നെ നൊ​​​​​​ബേ​​​​​​ൽ ക​​​​​​മ്മി​​​​​​റ്റി വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ച​​​​​​ത്. ഇ​​​​​​വ​​​​​​ർ ര​​​​​​ചി​​​​​​ച്ച ‘ദി ​​​​​​വെ​​​​​​ജി​​​​​​റ്റേ​​​​​​റി​​​​​​യ​​​​​​ൻ’ എ​​​​​​ന്ന നോ​​​​​​വ​​​​​​ൽ 2016ലെ ​​​​​​ഇ​​​​​​ന്‍റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ ബു​​​​​​ക്ക​​​​​​ർ പ്രൈ​​​​​​സ് നേ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു.

നൊ​​​​​ബേ​​​​​ൽ പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​ക്കാ​​​​​രി​​​​​യാ​​​​​ണ് അ​​​​​ന്പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി​​​​​യാ​​​​​യ കാം​​​​​ഗ്.

ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​ൻ നോ​​​വ​​​ലി​​​സ്റ്റ് ഹാ​​​ൻ സെം​​​ഗ് വോ​​​ണി​​​ന്‍റെ മ​​​ക​​​ളാ​​​ണ് കാം​​​ഗ്. 1993ലാ​​​​​ണ് കാം​​​​​ഗി​​​​​ന്‍റെ ആ​​​​​ദ്യ പു​​​​​സ്ത​​​​​കം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ ക​​​വി​​​ത​​​ക​​​ളാ​​​ണ് എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​ത്. 1998ൽ ​​​​​ആ​​​​​ദ്യ നോ​​​​​വ​​​​​ൽ "ബ്ലാ​​​​​ക്ക് ഡീ​​​​​യ​​​​​ർ’ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി. കാം​​​​​ഗി​​​​​ന്‍റെ കൃ​​​​​തി​​​​​ക​​​​​ൾ വി​​​​​വി​​​​​ധ ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു വി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.


"ഹ്യൂ​​​​​മ​​​​​ൻ ആ​​​​​ക്ട്സ്’എ​​​​​ന്ന നോ​​​​​വ​​​​​ൽ 2018ൽ ​​​​​ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ബു​​​​​ക്ക​​​​​ർ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ അ​​​​​ന്തി​​​​​മപ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം നേ​​​​​ടി. ‌സാ​​​​​ഹി​​​​​ത്യ നൊ​​​​​ബേ​​​​​ൽ പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടി​​​​​യ പ​​​​​തി​​​​​നേ​​​​​ഴാ​​​​​മ​​​​​ത്തെ വ​​​​​നി​​​​​ത​​​​​യാ​​​​​ണ് കാം​​​​​ഗ്; ആ​​​ദ്യ​​​ത്തെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ക്കാ​​​രി​​​യും. 2022ൽ ​​​​​ഫ്ര​​​​​ഞ്ച് എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി അ​​​​​ന്നീ ഏ​​​​​ർ​​​​​ണോ സാ​​​​​ഹി​​​​​ത്യ നൊ​​​​​ബേ​​​​​ൽ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള നൊ​​​​​​ബേ​​​​​​ൽ ഇ​​​​​ന്നും സാ​​​​​​ന്പ​​​​​​ത്തി​​​​​​കശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​നു​​​​​​ള്ള പു​​​​​​ര​​​​​​സ്കാ​​​​​​രം 14നും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.