ഈ​ശോ​യു​ടെ മു​ൾ​മു​ടി നോ​ത്ര്‌​ദാ​മി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ച്ചു
ഈ​ശോ​യു​ടെ മു​ൾ​മു​ടി  നോ​ത്ര്‌​ദാ​മി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ച്ചു
Sunday, December 15, 2024 12:30 AM IST
ജെ​​റി ജോ​​ർ​​ജ്, ബോ​​ൺ

പാ​​രീ​​സ്: കു​​രി​​ശാ​​രോ​​ഹ​​ണ​​വേ​​ള​​യി​​ൽ പ​​ട​​യാ​​ളി​​ക​​ൾ ഈ​​ശോ​​യെ ധ​​രി​​പ്പി​​ച്ച മു​​ൾ​​മു​​ടി ​നോ​​ത്ര്‌​​ദാം ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി​​യി​​ൽ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ച്ചു.

2019 ഏ​​പ്രി​​ൽ 15നു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ അ​​ഗ്‌​നി​​ര​​ക്ഷാ സേ​​നാം​​ഗ​​ങ്ങ​​ൾ മ​​റ്റു തി​​രു​​ശേ​​ഷി​​പ്പു​​ക​​ളോ​​ടൊ​​പ്പം മു​​ൾ​​മു​​ടി​​യും ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ന​​വീ​​ക​​രി​​ച്ച പ​​ള്ളി​​യു​​ടെ കി​​ഴ​​ക്കേ അ​​റ്റ​​ത്തു​​ള്ള മു​​ൾ​​ക്കി​​രീ​​ട​​ത്തി​​ന്‍റെ ക​​പ്പേ​​ള​​യി​​ലാ​​ണു തി​​രു​​ശേ​​ഷി​​പ്പ് പ്ര​​തി​​ഷ്ഠി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

തി​​രു​​ക്ക​​ർ​​മ​​ത്തി​​ൽ പാ​​രീ​സ് ആ​​ർ‌​​ച്ച്ബി​​ഷ് ലോ​​റെ​​ന്‍റ് ഉ​​ൾ​​റി​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. നോ​​ത്ര്​​ദാ​​മി​​ന്‍റെ ന​​വീ​​ക​​ര​​ണ വേ​​ള​​യി​​ൽ ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി​​യാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന വി​​ശു​​ദ്ധ ജ​​ർ​​മാ​​നൂ​​സി​​ന്‍റെ പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​ഘോ​​ഷ​​പൂ​​ർ​​വ​​മാ​​യ പ്ര​​ദ​​ക്ഷി​​ണ​​മാ​​യാ​​ണ് തി​​രു​​ശേ​​ഷി​​പ്പ് നോ​​ത്ര്‌​​ദാ​​മി​​ൽ എ​​ത്തി​​ച്ച​​ത്.

ലൂ​​വ്റ് മ്യൂ​​സി​​യ​​ത്തി​​ന്‍റെ സ​​മീ​​പ​​ത്തു​​നി​​ന്ന് നോ​​ത്ര്‌​​ദാ​​മി​​ലേ​​ക്കു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ അ​​നേ​​കാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. ജ​​റു​സ​​ലേ​​മി​​ലെ പ​​രി​​ശു​​ദ്ധ ക​​ബ​​റി​​ട​​പ്പ​​ള്ളി​​യു​​ടെ അ​​ശ്വാ​​രൂ​​ഢ​​രാ​​യ യോ​​ദ്ധാ​​ക്ക​​ൾ എ​​ന്ന സം​​ഘ​​ട​​ന‍​യു​​ടെ അം​​ഗ​​ങ്ങ​​ൾ അ​​ക​​ന്പ​​ടി സേ​​വി​​ച്ചു.

വൃ​​ത്താ​​കാ​​ര​​ത്തി​​ലു​​ള്ള​​തും എ​​ട്ടേ​​കാ​​ലി​​ഞ്ച് വ്യാ​​സ​​മു​​ള്ള​​തു​​മാ​​യ ഒ​​രു സു​​വ​​ർ​​ണ ചി​​ല്ലു​​പേ​​ട​​ക​​ത്തി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മു​​ൾ​​മു​​ടി ജ​​നു​​വ​​രി പ​​ത്തു മു​​ത​​ൽ ഏ​​പ്രി​​ൽ 18ന് ​​പീ​​ഡാ​​നു​​ഭ​​വ വെ​​ള്ളി വ​​രെ ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ​​ക്കു വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ വ​​ണ​​ങ്ങാ​​ൻ സൗ​​ക​​ര്യ​​മു​​ണ്ട്. പി​​ന്നീ​​ട് ആ​​ദ്യ​​വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ മാ​​ത്ര​​വും. ഫ്ര​​ഞ്ച് ശി​​ല്പി​​യാ​​യ സി​​ൽ​​വേ​​ൻ ദ്യു​​ബ്വി​​സോ​​യാ​​ണ് ക​​പ്പേ​​ള രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത​​ത്.


പൗ​​ര​​സ്ത്യ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലെ തി​​ര​​ശീ​​ല​​യ്ക്കു സ​​മാ​​ന​​മാ​​യ ചി​​ത്ര​​ഫ​​ല​​ക​​ത്തി​​ന്‍റെ (ഐ​​ക്ക​​ണോ​​സ്ത​​സി​​സ്) മാ​​തൃ​​ക​​യി​​ൽ ദേ​​വ​​താ​​രു​​വി​​ൽ തീ​​ർ​​ത്ത​​തും ഒ​​ന്പ​​ത​​ടി ഉ​​യ​​ര​​മു​​ള്ള​​തു​​മാ​​യ അ​​ൾ‌​​ത്താ​​ര ഭി​​ത്തി​​യി​​ലാ​​ണ് തി​​രു​​ശേ​​ഷി​​പ്പ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കോ​​ൺ​​സ്റ്റ​​ന്‍റൈ​​ൻ ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ അ​​മ്മ​​യാ​​യ വി​​ശു​​ദ്ധ ഹെ​​ലേ​​ന രാ​​ജ്ഞി​​യാ​​ണ് ഈ​​ശോ​​യു​​ടെ കു​​രി​​ശി​​നോ​​ടൊ​​പ്പം മു​​ൾ​​മു​​ടി ക​​ണ്ടെ​​ടു​​ത്ത​​ത്. ഏ​​ഴാം നൂ​​റ്റാ​​ണ്ട് മു​​ത​​ൽ കോ​​ൺ​​സ്റ്റാ​​ന്‍റി​​നോ​​പ്പി​​ളി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മു​​ൾ​​മു​​ടി 1238ൽ ​​ഫ്രാ​​ൻ​​സി​​ലെ വി​​ശു​​ദ്ധ ലൂ​​യീ​​സ് ഒ​​ന്പ​​താ​​മ​​ൻ രാ​​ജാ​​വ് വെ​​നീ​​സി​​ലും പി​​റ്റേ വ​​ർ​​ഷം പാ​​രീ​​സി​​ലും എ​​ത്തി​​ച്ചു.

ഇ​​തു സൂ​​ക്ഷി​​ക്കു​​വാ​​ൻ വേ​​ണ്ടി മാ​​ത്ര​​മാ​​ണ് പ​​രി​​ശു​​ദ്ധ ക​​പ്പേ​​ള എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന കൊ​​ച്ചു​​പ​​ള്ളി 1248 ൽ ​​പ​​ണി​​തീ​​ർ​​ത്ത​​ത്. 1806 മു​​ത​​ൽ മു​​ൾ​​മു​​ടി​​യും ഈ​​ശോ​​യു​​ടെ കു​​രി​​ശി​​ന്‍റെ ഒ​​രു ഭാ​​ഗം, ക്രൂ​​ശി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച ഒ​​രു മു​​ള്ളാ​​ണി എ​​ന്നി​​വ​​യും നോ​​ത്ര്‌​​ദാ​​മി​​ലേ​​ക്കു മാ​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.