സംവാദങ്ങളുണ്ടാകണം: ഫ്രാന്‌സിസ് മാർപാപ്പ
സംവാദങ്ങളുണ്ടാകണം: ഫ്രാന്‌സിസ് മാർപാപ്പ
Monday, December 16, 2024 1:26 AM IST
അ​​​ജാ​​​സി​​​യോ: ​​​മ​​​തേ​​​ത​​​ര സം​​​സ്കാ​​​ര​​​ങ്ങ​​​ളും ക്രൈ​​​സ്ത​​​വ​​​രും ത​​​മ്മി​​​ൽ സം​​​വാ​​​ദ​​​ങ്ങ​​​ളു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ഫ്ര​​​ഞ്ച് ദ്വീ​​​പാ​​​യ കോ​​​ർ​​​സി​​​ക്ക​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​ജാ​​​സി​​​യോ​​​യി​​​ൽ ന​​​ട​​​ന്ന മ​​​ത​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ത്തി​​​ൽ സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ പി​​​ള്ള​​​ത്തൊ​​​ട്ടി​​​ലാ​​​യ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ, ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ​​​ സം​​​ഗ​​​മ​​​ഭൂ​​​മി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം കോ​​​ർ​​​സി​​​ക്ക​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രു​​​മാ​​​യും വൈ​​​ദി​​​ക​​​രു​​​മാ​​​യും മാ​​​ർ​​​പാ​​​പ്പ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ക​​​ട​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മാ​​​താ​​​വ് ഈ​​​ശോ​​​യ്ക്കു ജ​​​ന്മം ന​​​ല്കി​​​യ വി​​​ശു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ൽ സ​​​മാ​​​ധാ​​​നം പു​​​ല​​​രു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥി​​​ച്ചു. പ​​​ല​​​സ്തീ​​​ൻ, ഇ​​​സ്ര​​​യേ​​​ൽ, ല​​​ബ​​​നോ​​​ൻ, സി​​​റി​​​യ, മ്യാ​​​ൻ​​​മ​​​ർ, റ​​​ഷ്യ, യു​​​ക്രെ​​​യ്ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ ദൈ​​​വ​​​മാ​​​താ​​​വി​​​ന്‍റെ മ​​​ാധ്യ​​​സ്ഥ്യം അ​​​പേ​​​ക്ഷി​​​ച്ചു.


അ​​​ജാ​​​സി​​​യോ​​​യി​​​ലെ തു​​​റ​​​ന്ന വേ​​​ദി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ച മാ​​​ർ​​​പാ​​​പ്പ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു റോ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.