ഗാസ സ്കൂളിൽ വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു
ഗാസ സ്കൂളിൽ വ്യോമാക്രമണം;   28 പേർ കൊല്ലപ്പെട്ടു
Friday, October 11, 2024 12:03 AM IST
ബെ​​​യ്റൂ​​​ട്ട്: ഗാ​​​സ​​​യി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഭ​​​യം തേ​​​ടി​​​യ സ്കൂ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 28 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ ദെ​​​യി​​​ർ അ​​​ൽ ബ​​​ലാ പ​​​ട്ട​​​ണ​​​ത്തി​​​ന​​​ടു​​​ത്ത് റു​​​ഫെ​​​യ്ദ അ​​​ൽ അ​​​സ്‌​​​ലാ​​​മി​​​യ സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

സ്കൂ​​​ൾ താ​​​വ​​​ള​​​മാ​​​ക്കി​​​യ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ കൃ​​​ത്യ​​​ത​​​യോ​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ജ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ച​​യാ​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന ആ​​​രോ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.