തീ​ക്ക​ന​ലി​ലെ തെ​യ്യ​ച്ചു​വ​ട്
ഇ​ക്ക​ഴി​ഞ്ഞ​തു തു​ലാ​പ്പ​ത്ത്. ഇ​നി ഇ​ട​വ​പ്പാ​തി വ​രെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ തെ​യ്യ​ക്കാ​ലം. കോ​ഴി​ക്കോ​ടു മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ ചെ​ണ്ട​യു​ടെ​യും ചി​ല​മ്പി​ന്‍റെ​യും മേ​ള​പ്പെ​രു​ക്കം. മ​ൺ​മ​റ​ഞ്ഞു​പോ​യ പ​ട​നാ​യ​ക​ന്മാ​രു​ടെ​യും ഗ്രാ​മ​ദേ​വ​ത​ക​ളു​ടെ​യും നാ​യാ​ട്ടു വീ​ര​ന്മാ​രു​ടെ​യും ഒാ​ർ​മ​ക​ളു​യ​ർ​ത്തി തെ​യ്യ​ക്കോ​ല​ങ്ങ​ൾ ഉ​റ​ഞ്ഞു​തു​ള്ളും!

ക​ണ്ണൂ​ർ മാ​ടാ​യി സ്വ​ദേ​ശി ര​ജി​ൻ​ലാ​ൽ പ​ണി​ക്ക​ർ​ക്ക് സ്ഥി​രം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ജോ​ലി​ക്ക് തെ​യ്യ​ക്കാ​ല​മെ​ത്തി​യാ​ൽ ര​ണ്ടാം സ്ഥാ​ന​മേ​യു​ള്ളൂ. മു​തി​ർ​ന്ന തെ​യ്യം ക​ലാ​കാ​ര​നാ​യി​രു​ന്ന പി​താ​വ് മ​നോ​ഹ​ര​ൻ പ​ണി​ക്ക​ർ മാ​ടാ​യി 2008ൽ ​യാ​ത്ര​യാ​യി. അ​തു​വ​രെ ര​ണ്ടോ മൂ​ന്നോ തെ​യ്യ​ങ്ങ​ൾ കെ​ട്ടി​യു​ള്ള പ​രി​ച​യം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന മ​ക​നെ സ്ഥാ​നം ഏ​ല്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം.
"കാ​വു​ക​ളി​ൽ തി​രി തെ​ളി​ഞ്ഞാ​ൽ പി​ന്നെ, തെ​യ്യം ക​ഴി​ഞ്ഞേ മ​റ്റെ​ന്തു​മു​ള്ളൂ," തീ​ച്ചാ​മു​ണ്ഡി​ക്കോ​ലം ഉ​ൾ​പ്പെ​ടെ 160-ലേ​റെ ത​വ​ണ ക​ന​ലാ​ട്ടം ന​ട​ത്തി​യ യു​വ കോ​ല​ധാ​രി ര​ജി​ൻ​ലാ​ൽ പ​റ​യു​ന്നു.

തീ​ച്ചാ​മു​ണ്ഡി കെ​ട്ടി, പ​ദ​വി ല​ഭി​ച്ചു

ക​ണ്ണൂ​ർ മാ​ടാ​യി ഇ​ട്ട​മ്മ​ൽ പു​തി​യ ഭ​ഗ​വ​തി​ക്കാ​വി​ൽ തീ​ച്ചാ​മു​ണ്ഡി കെ​ട്ടി​യ ശേ​ഷ​മാ​ണ് പ​ണി​ക്ക​ർ പ​ദ​വി ല​ഭി​ച്ച​ത്. തു​ട​ർ​ന്നു നി​ര​വ​ധി കോ​ല​ങ്ങ​ൾ. പൊ​ട്ട​ൻ, ഗു​ളി​ക​ൻ, വി​ഷ്ണു​മൂ​ർ​ത്തി, ഉ​ച്ചി​ട്ട, നാ​ര​ദ​ൻ, ഭൈ​ര​വ​ൻ, തീ​ച്ചാ​മു​ണ്ഡി, മ​ട​യി​ൽ ചാ​മു​ണ്ഡി, ര​ക്ത ചാ​മു​ണ്ഡി... ഇ​നി​യു​മു​ണ്ട് ഞാ​ൻ ധ​രി​ച്ച കോ​ല​ങ്ങ​ൾ! മൊ​ത്ത​ത്തി​ൽ അ​ഞ്ഞൂ​റോ​ളം തെ​യ്യ​ങ്ങ​ളു​ണ്ട്. എ​ല്ലാ തെ​യ്യ​ക്കോ​ല​ങ്ങ​ളും ധ​രി​ച്ച ഒ​രു ക​ലാ​കാ​ര​ൻ പോ​ലും ഉ​ണ്ടാ​വി​ല്ല! ആ​ക​ർ​ഷ​ക​മാ​ണ് തെ​യ്യ​ത്തി​ന്‍റെ മു​ഖ​ത്തെ​ഴു​ത്ത്. പ​ള​പ​ള​പ്പു​ള്ള കു​രു​ത്തോ​ല​യും പൂ​ക്ക​ളും ചേ​ർ​ത്തു​ണ്ടാ​ക്കി​യ ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ. ചെ​ണ്ട, ചേ​ങ്ങി​ല, ത​കി​ൽ, ഇ​ല​ത്താ​ളം, കു​റും​കു​ഴ​ൽ മു​ത​ലാ​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ അ​ക​മ്പ​ടി. തെ​യ്യ​ത്തി​നു വാ​ദ്യ​മേ​ളം അ​നി​വാ​ര്യം. നി​ര​ന്ത​ര പ​രി​ശീ​ല​ന​മാ​ണ് തെ​യ്യം ക​ലാ​കാ​ര​നെ സൃ​ഷ്ടി​ക്കു​ന്ന​ത്.

പ​ട്ടും വ​ള​യും

ചി​റ​ക്ക​ൽ കോ​വി​ല​ക​ത്തു 45 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ന​ട​ന്ന പെ​രും​ക​ളി​യാ​ട്ട​ത്തി​ൽ തീ​ച്ചാ​മു​ണ്ഡി കെ​ട്ടി ക​ന​ലാ​ട്ടം ന​ട​ത്തി​യ​തി​ലെ അ​വ​ത​ര​ണ മി​ക​വ് വി​ല​യി​രു​ത്തി മി​ക​ച്ച കോ​ല​ധാ​രി​ക്കു​ള്ള പ​ട്ടും വ​ള​യും തേ​ടി​യെ​ത്തി. അ​ച്ഛ​ൻ ഏ​ൽ​പി​ച്ചു​പോ​യ ആ ​നി​യോ​ഗം പ​ര​മാ​വ​ധി ന​ന്നാ​യി നി​റ​വേ​റ്റു​ന്നു.

ദൈ​വ​മാ​ണ് തെ​യ്യ​മാ​യ​ത്

സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള 27 അ​നു​ഷ്ഠാ​ന ക​ല​ക​ളി​ൽ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​വ​ത​ര​ണ​മാ​ണ് ഉ​ത്ത​ര കേ​ര​ള സം​സ്കൃ​തി​യാ​യ തെ​യ്യാ​ട്ടം അ​ല്ലെ​ങ്കി​ൽ ക​ളി​യാ​ട്ടം. ദൈ​വ​മെ​ന്ന പ​ദ​ത്തി​ന്‍റെ ചെ​ന്ത​മി​ഴ് വാ​യ്മൊ​ഴി​യാ​ണ് "തെ​യ്യം'. എ​ങ്കി​ലും ദേ​വ​ത​ക​ൾ​ക്കൊ​പ്പം മ​ൺ​മ​റ​ഞ്ഞ വീ​ര​പു​രു​ഷ​ന്മാ​രു​ടെ​യും ആ​ദ​ര​ണീ​യ​രാ​യ പൂ​ർ​വി​ക​രു​ടെ​യും സ​ങ്ക​ല്പ​ങ്ങ​ൾ കോ​ല​ങ്ങ​ളാ​യി ആ​വി​ഷ്ക​രി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ന​ത്തെ ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ ചേ​ർ​ന്ന പ​ഴ​യ കോ​ല​ത്തു നാ​ടാ​ണ് തെ​യ്യ സം​സ്കൃ​തി​യു​ടെ സി​രാ​കേ​ന്ദ്രം. എ​ന്നാ​ൽ, പ്രാ​ചീ​ന​മാ​യ ദ്രാ​വി​ഡ​പ്പ​ഴ​മ​യാ​ണ് തെ​യ്യ​ങ്ങ​ളു​ടെ രൂ​പ​ഭാ​വ​ങ്ങ​ൾ! ഇ​ന്നു കാ​ണു​ന്ന കേ​ര​ളം പ്രാ​ചീ​ന ത​മി​ഴ് സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ ഭാ​ഗ​വു​മാ​യി​രു​ന്ന​ല്ലോ.

ക​ഥ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ

ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നു പി​റ​കി​ലും ഒ​രു ക​ഥ​യു​ണ്ട്. ആ ​ക​ഥ​ക​ൾ ഉ​ൾ​ക്കൊ​ണ്ടാ​ൽ മാ​ത്ര​മേ അ​വ​യു​ടെ ത​ന​താ​യ സ്വ​രൂ​പം കോ​ല​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​കൂ. തോ​റ്റം (സ്തോ​ത്രം) പാ​ട്ടു​ക​ളു​ടെ ല​യ​ത്തി​ൽ തെ​യ്യം ചെ​യ്യു​ന്ന നൃ​ത്ത​മാ​ണ് തെ​യ്യാ​ട്ടം; വേ​ഷം തെ​യ്യ​ക്കോ​ല​വും. ചി​ല തെ​യ്യ​ങ്ങ​ളു​ടെ ച​മ​യ​ങ്ങ​ൾ ത​മ്മി​ൽ സാ​ദൃ​ശ്യ​മു​ണ്ടാ​കാം, പ​ക്ഷേ, മു​ഖ​ത്തെ​ഴു​ത്ത് വ്യ​ത്യ​സ്ത​വും. വേ​ഷം ഏ​താ​യാ​ലും കോ​ല​ധാ​രി കാ​വു​ന​ട​യി​ലെ​ത്തി ആ ​ക്ഷേ​ത്ര​ത്തി​ലെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യാ​യി സ്വ​യം മാ​റു​ന്ന​തോ​ടെ​യാ​ണ് അ​നു​ഷ്ഠാ​ന​ത്തി​ന്‍റെ പ്ര​ധാ​ന​ഘ​ട്ടം തു​ട​ങ്ങു​ന്ന​ത്. വ്ര​ത​ശു​ദ്ധി എ​ടു​ക്കേ​ണ്ട കാ​ല​ദൈ​ർ​ഘ്യ​ത്തി​ന് അ​ണി​യു​ന്ന തെ​യ്യ​ക്കോ​ല​ത്തി​ന​നു​സ​രി​ച്ചു വ്യ​ത്യാ​സ​മു​ണ്ട്.

ചു​വ​പ്പും മ​ഞ്ഞ​യും തെ​യ്യ​വ​ർ​ണ​ങ്ങ​ൾ

തെ​യ്യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​റ​ങ്ങ​ൾ ജ്വ​ലി​ക്കു​ന്ന ചു​വ​പ്പും ദൈ​വി​ക​ഭാ​വം ന​ൽ​കു​ന്ന കാ​വി​മ​ഞ്ഞ​യു​മാ​ണ്. ക​റു​പ്പും വെ​ളു​പ്പും ക​ല​ർ​ത്തി​യാ​ണ് ക​ണ്ണു​ക​ളി​ലെ തീ​ക്ഷ്ണ​ഭാ​വം വെ​ളി​പ്പെ​ടു​ത്തേ​ണ്ട​ത്. കു​രു​ത്തോ​ല​ച്ചാ​ർ​ത്ത​ണി​ഞ്ഞ മാ​രി​ത്തെ​യ്യം പോ​ലെ​യു​ള്ള​വ മ​ഞ്ഞ-​പ​ച്ച നി​റ​ങ്ങ​ളു​ടെ സം​യോ​ജ​ന​മെ​ങ്കി​ൽ, കു​ട്ടി​ച്ചാ​ത്ത​ൻ പോ​ലെ​യു​ള്ള​വ​യി​ൽ ക​റു​പ്പാ​ണ് മു​ന്തി​നി​ൽ​ക്കു​ന്ന നി​റം.

കോ​ലം തു​ള്ള​ൽ

കോ​ല​ധാ​രി​യു​ടെ അ​നു​ഷ്ഠാ​നം തു​ട​ങ്ങു​ന്ന​ത് വ്ര​ത​ശു​ദ്ധി എ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ്. തെ​യ്യം ന​ട​ത്താ​ൻ ഉ​ത്ത​മ​മാ​യ തീ​യ​തി ക​ണ്ടു ജ​ന്മാ​ധി​കാ​രി​ക്കു (കാ​ര​ണ​വ​ർ സ്ഥാ​ന​ത്തു​ള്ള മു​ൻ കോ​ല​ധാ​രി) ദ​ക്ഷി​ണ വ​ച്ച് അ​ട​യാ​ളം ന​ൽ​കു​ന്നു. പൊ​ട്ട​ൻ (പൊ​ല​പ്പൊ​ട്ട​ൻ) തെ​യ്യ​മാ​ണ് കെ​ട്ടു​ന്ന​തെ​ങ്കി​ൽ അ​ഞ്ചു ദി​വ​സ​ത്തെ വ്ര​തം. ക​ളി​യാ​ട്ട ദി​വ​സം അ​തി​രാ​വി​ലെ ത​റ​വാ​ട്ടു ക്ഷേ​ത്ര​ത്തി​ൽ പോ​യി ശി​വ​നു പ്രി​യ​മു​ള്ള ജ​ല​ധാ​ര ക​ഴി​ച്ച്, ക​ല​ശം കു​ളി​ച്ച്, നേ​രേ ക​ളി​യാ​ട്ടം അ​ര​ങ്ങേ​റു​ന്ന കാ​വു​ന​ട​യി​ലേ​ക്കു പു​റ​പ്പെ​ടും. ദീ​ർ​ഘ​മാ​യ തോ​റ്റം പ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ച​ട​ങ്ങു​ക​ൾ​ക്കൊ​ടു​വി​ൽ പു​ല​ർ​ച്ച മൂ​ന്നോ​ടെ അ​ണി​യ​റ​യി​ലെ​ത്തി ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും ത​ല​യി​ൽ കു​രു​ത്തോ​ല മു​ടി​യും അ​ര​യി​ൽ വെ​ള്ള​ക്കു​രു​ത്തോ​ല​യും ദേ​ഹ​ത്തു അ​രി​ച്ചാ​ന്തും പൂ​ശി, പൊ​ട്ട​ൻ ദൈ​വ​ത്തെ വ​ര​വി​ളി​ക്കും. തു​ട​ർ​ന്നു പൂ​ജി​ച്ച മു​ഖ​മെ​ടു​ത്തു കോ​ല​ധാ​രി അ​ണി​യും.

ഉ​റ​ഞ്ഞു തു​ള്ളി മാ​ടി​ക്കോ​ലും കൊ​ക്ക​ര ക​ത്തി​യും കൈ​യി​ൽ പി​ടി​ച്ച്, ക​ത്തി​ച്ചു​പി​ടി​ച്ച ചൂ​ട്ടു​ക​ൾ ത​ട്ടി​ത്തെ​റി​പ്പി​ച്ച് തീ​പ്പൊ​രി​യി​ൽ ഉ​റ​ഞ്ഞാ​ടി, മ​ന്ത്രോ​ച്ചാ​ര​ണം​കൊ​ണ്ടു പൊ​ട്ട​ൻ ദൈ​വ​ത്തെ (പ​ര​മ​ശി​വ​നെ) ആ​വാ​ഹി​ക്കു​ന്നു. ഇ​നി ക​ന​ലാ​ട്ടം! ഉ​റ​ഞ്ഞ് എ​ണീ​റ്റു നേ​രേ തീ​പാ​റു​ന്ന ക​ന​ലു​ക​ൾ കൂ​ട്ടി​വെ​ച്ച മേ​ലേ​രി​യി​ൽ പോ​യി കി​ട​ന്നും ഇ​രു​ന്നും ക​ളി​ച്ചും... ശ​ക്തി​പൂ​ജ ക​ഴി​ച്ചു വ​രു​ന്ന​വ​രു​ടെ സ​ങ്ക​ട​ങ്ങ​ളെ കേ​ട്ടു പ​രി​ഹാ​ര​വും ഭ​സ്മ​വും കൊ​ടു​ത്തു ക​ണ്ണു​നീ​രൊ​പ്പു​ന്നു. ക​ത്തി​ച്ച ചൂ​ട്ടു വാ​ങ്ങി പൂ​ർ​വാ​ധി​കം ശ​ക്തി​യി​ൽ ഉ​റ​ഞ്ഞു തു​ള്ളി ബാ​ക്കി​യു​ള്ള​വ​ർ​ക്കും അ​നു​ഗ്ര​ഹം കൊ​ടു​ക്കു​ന്നു. നേ​രം വെ​ളു​ക്കാ​റാ​യി! മെ​ല്ലെ​മെ​ല്ലെ ചെ​ണ്ട​യും ത​കി​ലും കൊ​ട്ടി ക​ലാ​ശി​ക്കു​ന്നു. ഒ​ടു​വി​ൽ മു​ഖാ​വ​ര​ണം എ​ടു​ത്തു​മാ​റ്റു​ന്ന​തോ​ടെ കോ​ല​ധാ​രി വീ​ണ്ടും പ​ച്ച​യാ​യ മ​നു​ഷ്യ​നാ​യി​ത്തീ​രു​ന്നു!

തെ​യ്യ​ങ്ങ​ളു​ടെ മ​തേ​ത​ര സ്വ​ഭാ​വം

ഹി​ന്ദു​മ​ത വി​ശ്വാ​സം നി​ല​വി​ൽ വ​രു​ന്ന​തി​ന് മു​മ്പു ത​ന്നെ തെ​യ്യം എ​ന്ന നാ​ട്ടു​സം​സ്കൃ​തി നി​ല​നി​ന്നി​രു​ന്നു​വെ​ന്നാ​ണ് ച​രി​ത്രം. എ​ന്നാ​ൽ, തെ​യ്യ​ങ്ങ​ളു​ടെ വി​ക​സ​ന വ​ഴി​ക​ളി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ൾ തെ​യ്യ​ത്തി​ൽ വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത വി​ധം ല​യി​ച്ചു​പോ​യെ​ന്നു രേ​ഖ​ക​ളി​ൽ കാ​ണു​ന്നു. വി​ഖ്യാ​ത​മാ​യ തെ​യ്യ​ങ്ങ​ളി​ൽ മാ​പ്പി​ള​ത്തെ​യ്യ​ങ്ങ​ളു​ടെ സ്ഥാ​ന​വും ഒ​ട്ടും പി​റ​കി​ല​ല്ല. മു​ക്രി പോ​ക്ക​ർ തെ​യ്യ​വും ആ​ലി​ത്തെ​യ്യ​വും ഉ​മ്മ​ച്ചി​ത്തെ​യ്യ​വും ബീ​വി​ത്തെ​യ്യ​വും ബ​പ്പൂ​രി​യ​ൻ രൂ​പ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മാ​പ്പി​ള​ത്തെ​യ്യ​ങ്ങ​ൾ നി​ര​വ​ധി. എ​ല്ലാം സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള അ​നു​ഷ്ഠാ​ന ക​ല​ക​ൾ​ത​ന്നെ.

മ​നം​ക​വ​രും തെ​യ്യ​ക്കോ​ല​ങ്ങ​ൾ

മു​ച്ചി​ലോ​ട്ട​മ്മ​യാ​ണ് തെ​യ്യ​ക്കോ​ല​ങ്ങ​ളി​ലെ സൗ​ന്ദ​ര്യ​ത്തി​ക​വ്. ഭ​ഗ​വ​തി​യു​ടെ ഗാം​ഭീ​ര്യം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ മ​നോ​ഹാ​രി​ത ചോ​രാ​തെ മു​ഖ​മെ​ഴു​ത്തു​കാ​ർ അ​ങ്ങേ​യ​റ്റം ശ്ര​ദ്ധി​ക്ക​ണം. ച​ന്ത​ത്തി​ലും ആ​കാ​ര​സൗ​ഷ്ഠ​വ​ത്തി​ലും കേ​ള​ൻ​കു​ള​ങ്ങ​ര ഭ​ഗ​വ​തി​യും ചോ​ന്ന​മ്മ ഭ​ഗ​വ​തി​യും ഒ​ട്ടും പി​റ​കി​ല​ല്ല. ആ​ദ​ര​ണീ​യ​നാ​യ മു​ത്ത​പ്പ​നും ക​തി​വ​ന്നൂ​ർ വീ​ര​നും പു​ലി​മ​റ​ഞ്ഞ തൊ​ണ്ട​ച്ച​നും ത​ച്ചോ​ളി ഒ​തേ​ന​നും പ​യ്യ​മ്പ​ള്ളി ച​ന്തു​വും ചേ​ര​മാ​ൻ കെ​ട്ടി​ൽ പ​ട​നാ​യ​രും ഏ​റെ മു​ന്തി​യ തെ​യ്യ​ങ്ങ​ളാ​ണ്.

വ​ട​ക്ക​ൻ​പാ​ട്ടു​ക​ൾ പ​ല​തും ച​ല​ച്ചി​ത്ര​മാ​ക്കി​യ​തി​നാ​ൽ, മ​ൺ​മ​റ​ഞ്ഞു​പോ​യ സാ​ഹ​സി​ക​രി​ൽ ഒ​തേ​ന​നും ച​ന്തു​വും ആ​രെ​ന്ന് എ​ല്ലാ​വ​രു​മ​റി​ഞ്ഞു. അ​തു​പോ​ലെ ഇ​ന്ന​ലെ​ക​ളി​ലെ വീ​ര​സ്വ​ഭാ​വ​മു​ള്ള​വ​രാ​ണ് ഇ​ന്നു തെ​യ്യ​രൂ​പം ല​ഭി​ക്കു​ന്ന ബാ​ക്കി​യു​ള്ള​വ​രു​മെ​ന്നു ക​രു​താം. തെ​യ്യം ക​ലാ​കാ​ര​നാ​യ ക​ണ്ണ​ന്‍റെ ക​ഥ പ​റ​യു​ന്ന "ക​ളി​യാ​ട്ടം' സു​രേ​ഷ് ഗോ​പി​ക്ക് 1997ലെ ​മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ-​സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്ത​ത്, തെ​യ്യ​മെ​ന്തെ​ന്ന് എ​ല്ലാ​വ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു!

കു​ടും​ബ പ​ശ്ചാ​ത്ത​ലം

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മാ​ടാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്നു. അ​മ്മ ജ​യ​കു​മാ​രി, പ​ത്നി ശ്രു​തി, മ​ക​ൾ റി​തി​ക (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി).

വി​ജ​യ് സി​യെ​ച്ച്