ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സിജിഐ എന്നുമൊക്കെ നമ്മള് കേട്ടുതുടങ്ങും മുമ്പ് കാതലന്‍ പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം പലതും ഒരുക്കി.
വെള്ളിത്തിരയില്‍ അക്ഷരാര്‍ഥത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ശങ്കറിന്റെ വമ്പൻ ഹിറ്റുകളില്‍ ഒന്നായിരുന്നു ഉലകനായകന് കമല്‍ഹാസനെ നായകനാക്കി 1996ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍'. ഈ ചിത്രത്തില്‍ കൃഷ്ണസ്വാമി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളത്തിന്റെ അഭിമാനമായ നെടുമുടി വേണുവാണ്.
28 വര്‍ഷങ്ങള്‍ക്കിപ്പുറം ശങ്കര്‍ ഇന്ത്യന്‍ 2 ഒരുക്കിയപ്പോഴും നെടുമുടി ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ സിനിമാ ചിത്രീകരണത്തിനിടെ നെടുമുടി വേണു അന്തരിച്ചു. 2021 ഒക്ടോബറില്‍ അദ്ദേഹം വിടപറയുമ്പോള്‍ ഇന്ത്യന്‍ 2ലെ റോളിന്റെ 75 ശതമാനവും അഭിനയിച്ചുതീര്ത്തിരുന്നു. ഇതോടെ നെടുമുടി വേണുവിന്റെ കഥാപാത്രത്തിന്റെ ബാക്കി ഭാഗം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ ശങ്കര്‍ തീരുമാനിച്ചു.
കൃഷ്ണസ്വാമി തിരികെ
എഐ, സിജിഐ (കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി), ബോഡി ഡബിള്‍സ് തുടങ്ങിയ വിദ്യകള്‍ ഉപയോഗിച്ച് അദ്ദേഹം കൃഷ്ണസ്വാമിയെ പൂര്‍ത്തീകരിച്ചു. അതായത് താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വച്ചു ഷൂട്ട് ചെയ്യുകയും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനെ നെടുമുടിയിലേക്കു പരിവർത്തനം ചെയ്യുകയുമാണ് ചെയ്യുന്നത്. നെടുമുടിയാക്കി മാറ്റുകയുമാണ് ചെയ്തത്. ഒരു മലയാള നടനെ ആദ്യമായാണ് എഐ സാങ്കേതികവിദ്യയിലൂടെ പുനര്‍ജീവിപ്പിക്കുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നു നിര്‍മിച്ച ഈ ചിത്രത്തില്‍ നെടുമുടിയെ കൂടാതെ വിവേക്, മനോബാല എന്നീ താരങ്ങളെയും സിജിഐയിലൂടെ അണിയറക്കാര്‍ പുനഃസൃഷ്ടിച്ചു. 2021ലായിരുന്നു വിവേകിന്റെ മരണം.
2023ലായിരുന്നു മനോബാലയുടെ അന്ത്യം. മനോബാലയുടെ മുഴുവന്‍ രംഗങ്ങളും വിഎഫ്എക്സിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചലച്ചിത്രരംഗത്തു വരും കാലത്തു സംഭവിക്കാനിടയുള്ള അമരത്വത്തിന്റെ ആദ്യപടിയായിട്ടാണ് പലരും ശങ്കറിന്റെ ഈ പരീക്ഷണത്തെ കാണുന്നത്. ഇന്ത്യൻ-2 ഇപ്പോൾ തിയറ്ററുകളിൽ ആവേശം പടർത്തുകയാണ്.
ശങ്കറിനെ കൂടാതെ വെങ്കട് പ്രഭുവും എഐയുടെ സാധ്യത ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. വെങ്കട് പ്രഭു ഒരുക്കുന്ന വിജയ് ചിത്രമായ ഗോട്ടില്‍ സിജിഐ മുഖാന്തിരം, അന്തരിച്ച തമിഴ് സൂപ്പര്‍താരം കാപ്റ്റന്‍ വിജയകാന്ത് പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍...
ശരത് ജി. മോഹൻ