കേരള സ്റ്റേറ്റ് റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അപൂര്‍വ നേട്ടത്തിനുടമയായ സഹോദരങ്ങളാണ് ആകാശും അക്ഷയും. കഴിഞ്ഞ ഒമ്പത് മുതല്‍ കോഴിക്കോട് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലാണ് ഇവർ ഈ നേട്ടം കുറിച്ചത്.
അഞ്ച്-ഏഴ് വയസുകാരുടെ വിഭാഗത്തില്‍ മത്സരിച്ച ഒന്നാം ക്ലാസുകാരനായ ആകാശ് (റോയിച്ചന്) സ്വര്‍ണ മെഡലോടെയാണ് ഒന്നാമതെത്തിയത്. വെള്ളി മെഡലോടെയാണ് ഏഴു മുതല്‍ ഒമ്പത് വയസുകാരുടെ വിഭാഗത്തില്‍ മത്സരിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അക്ഷയ് (തോമാച്ചന്) വിജയിച്ചത്.
തോട്ടുവ നസ്രത്തുഹില്‍ ഡീ പോള്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. രണ്ടര വയസു മുതല്‍ ഇരുവരും റോളര്‍ സ്കേറ്റിംഗില്‍ പരിശീലനം നേടുന്നുണ്ട്. ട്രെയിനറായ കെ.ടി. ജമാലിന്റെ ശിക്ഷണത്തിലാണ് ഇവര്‍ പരിശീലനം തുടരുന്നത്.
ഡിസംബര്‍ പത്തിന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്യാനുള്ള പരിശീലനത്തിലാണ് ആകാശും അക്ഷയും.
കുറുപ്പന്തറ കക്കത്തുമല പുലിയളയില്‍ സലിത്ത് തോമസിന്റെയും അനുവിന്റെയും മക്കളാണ് ആകാശും അക്ഷയും.