ബോ​സ്റ്റ​ണ്‍ ടീ ​പാ​ർ​ട്ടി
ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് തേ​യി​ല​യു​ടെ മേ​ൽ ഉ​യ​ർ​ന്ന നി​കു​തി​ ചുമത്തി​യ​തി​നെ​തി​രാ​യി, 1773 ഡി​സം​ബ​ർ 16ന് ​രാ​ത്രി റെ​ഡ് ഇ​ന്ത്യാ​ക്കാ​രു​ടെ വേ​ഷം ധ​രി​ച്ച ബോ​സ്റ്റ​ണി​ലെ ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ ബോ​സ്റ്റ​ണ്‍ തു​റ​മു​ഖ​ത്ത് ന​ങ്കു​ര​മി​ട്ടി​രു​ന്ന ഇം​ഗ്ലീ​ഷ് ക​പ്പ​ലി​ൽ ക​യ​റി അ​തി​ലു​ണ്ടാ​യി​രു​ന്ന തേ​യി​ല​പ്പെ​ട്ടി​ക​ൾ ക​ട​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. ഈ ​സം​ഭ​വ​മാ​ണ് ബോ​സ്റ്റ​ണ്‍ തേ​യി​ല സ​ത്കാ​ര​മെ​ന്ന പേ​രി​ൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ​ത്. ബ്രി​ട്ടീ​ഷ് ഗ​വ​ണ്‍മെ​ന്‍റ് ബോ​സ്റ്റ​ണ്‍ കോ​ള​നി പ​ട്ടാ​ള​ഭ​ര​ണ​ത്തി​ൽ കീ​ഴി​ലാ​ക്കി.

മെർക്കന്‍റലിസ്റ്റ് നിയമങ്ങൾ

നാ​വി​ക നി​യ​മ​ങ്ങ​ൾ (1763): കോ​ള​നി​ക​ളി​ൽ​നി​ന്നു​ള​ള സാ​ധ​ന​ങ്ങ​ൾ ബ്രി​ട്ടീ​ഷ് ക​പ്പ​ലു​ക​ളി​ൽ മാ​ത്ര​മേ ക​ട​ത്താ​ൻ പാ​ടു​ള്ളൂ.

ചു​ങ്ക നി​യ​മ​ങ്ങ​ൾ (1764): ഈ ​നി​യ​മം അമേ​രി​ക്ക​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഞ്ച​സാ​ര​യി​ന്മേ​ൽ ഒ​രു ഡ്യൂ​ട്ടി ചു​മ​ത്തി. കൂ​ടാ​തെ പ​ഞ്ച​സാ​ര, ക​ന്പി​ളി, പ​രു​ത്തി, പു​ക​യി​ല മു​ത​ലാ​യ​വ കോ​ള​നി​ക്കാ​ർ ബ്രി​ട്ടീ​ഷ് ക​ച്ച​വ​ട​ക്കാ​ർ​ക്കു മാ​ത്ര​മേ ന​ല്കാ​ൻ പാ​ടു​ള്ളൂ.

സ്റ്റാ​ന്പ് ആ​ക്ട് (1765): കോ​ള​നി​ക​ളി​ലെ നി​യ​മ​പ​ര​മാ​യ പ്ര​മാ​ണ​ങ്ങ​ൾ, വ​ർ​ത്ത​മാ​ന പ​ത്ര​ങ്ങ​ൾ, ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം സ്റ്റാ​ന്പ് ഡ്യൂ​ട്ടി ചു​മ​ത്തി.

ഇ​റ​ക്കു​മ​തി​ച്ചു​ങ്ക നി​യ​മം(1767): ഈ ​നി​യ​മം മൂ​ലം അ​മേ​രി​ക്ക​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന തേ​യി​ല, ഗ്ലാ​സ് ക​ട​ലാ​സ് എ​ന്നി​വ​യ്ക്ക് ഡ്യൂ​ട്ടി ചു​മ​ത്തി.

പി.​വി. എ​ൽ​ദോ
ഗ​വ. വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, തൊ​ടു​പു​ഴ