Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Back to home
സ്വതന്ത്ര ക്യൂബയുടെ ഉദയം
WhatsApp
സ്പെയിനിൽനിന്നുളള കുടിയേറ്റക്കാർ 1511 മുതൽ ക്യൂബയിലെത്തി താമസമുറപ്പിച്ചിരുന്നു. തദ്ദേശീയരെ അടിമകളാക്കിയ സ്പെയിൻകാർ ക്രമേണ ക്യൂബയിൽ ആധിപത്യമുറപ്പിച്ചു. 1868-78 കാലഘട്ടത്തിൽ സ്പാനിഷ് ആധിപത്യത്തിനെതിരേ സ്വാതന്ത്ര്യസമരങ്ങളുണ്ടായെങ്കിലും അവ പരാജയപ്പെട്ടു. 1886 - 78 കാലഘട്ടത്തിൽ സ്പാനിഷ് ആധിപത്യത്തിനെതിരേ സ്വാതന്ത്ര്യസമരം ശക്തമായി. സമരം അടിച്ചമർത്താൻ സ്പെയിൻ രണ്ടു ലക്ഷം പട്ടാളക്കാരെ ക്യൂബയിലേക്കയച്ചു. 1898ൽ യുഎസ്എ ക്യൂബൻ സ്വാതന്ത്ര്യസമരത്തിൻ ഇടപെട്ട് സ്പെയിനിനെതിരേ യുദ്ധം ചെയ്തു. സ്പാനിഷ് - അമേരിക്കൻ യുദ്ധത്തിൽ പരാജയപ്പെട്ട സ്പെയിൻ ക്യൂബയ്ക്കുമേലുള്ള അവകാശവാദങ്ങളെല്ലാം ഉപേക്ഷിച്ചു. പിന്നീട് അമേരിക്കൻ നിയന്ത്രണത്തിലായ ക്യൂബ 1902 മേയ് 20ന് റിപ്പബ്ലിക്കായി.
1959ൽ ഫിഡെൽ കാസ്ട്രോയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിൽ, അദ്ദേഹത്തിന്റെ ഗറില്ലാസേനാ തലസ്ഥാനമായ ഹവാന പിടിച്ചെടുക്കുകയും, 1953 മുതൽ ക്യബ ഭരിച്ചിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനു വിരാമമിടുകയും ചെയ്തു. കാസ്ട്രോയുടെ സന്തതസഹചാരിയായ അർജന്റീനക്കാരനായ ഏണെസ്റ്റോ ചെഗുവേര 20-ാം നൂറ്റാണ്ടിലെ വിപ്ലവരാഷ്ട്രീയത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളിലൊരാളായി മാറി.
ഓർത്തിരിക്കാൻ
*ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകജനസംഖ്യ 170 കോടിയിലെത്തി.
*ബ്രിട്ടീഷ് സാമ്രാജ്യം ഭൗമോപരിതലത്തിന്റെ അഞ്ചിലൊന്നോളം വളർന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന പദവിയിലേക്ക് ഉയർന്നു.
*ജർമനി, യുഎസ്, ഫ്രാൻസ് എന്നീ സാമ്രാജ്യശക്തികൾ കൂടുതൽ അധിനിവേശപ്രദേശങ്ങൾ തേടുന്നത് തുടർന്നു.
*റഷ്യയിൽ സ്വേച്ഛാധിപത്യത്തിനെതിരേ സോഷ്യലിസ്റ്റ് വിപ്ലവം.
*ഏഷ്യ, ആഫ്രിക്ക വൻകരങ്ങളിലെ മിക്ക രാജ്യങ്ങളിലും ദേശീയത ശക്തമാവുകയും സാമ്രാജ്യത്വത്തിനെതിരേ സ്വാതന്ത്ര്യസമരവും.
*ഇറ്റലിയിലും ജർമനിയിലും ഫാസിസത്തിന്റെ വളർച്ച.
*രണ്ട് ലോകയുദ്ധങ്ങൾ.
*അന്തർദേശീയ സമാധാനസംഘടനയായ സർവരാഷ്ട്ര സംഖ്യത്തിന്റെ ഉദയവും തകർച്ചയും.
*ഐക്യരാഷ്ട്രസഭയുടെ ആവിർഭാവം.
*കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് സോഷ്യലിസത്തിന്റെ വ്യാപനം.
*യുഎസ്എസ്ആറിന്റെ ഉദയവും അസ്തമയവും.
*ശീതസമരവും സൈനിക സഖ്യങ്ങളുടെ രൂപീകരണവും.
*എണ്ണിയാലൊടുങ്ങാത്ത ചരിത്രസംഭവങ്ങൾ.
റഷ്യ - ജപ്പാൻ യുദ്ധം (1904 - 05)
മഞ്ചൂറിയയിലും കൊറിയയിലും റഷ്യയ്ക്കും, ജപ്പാനുമുളള താത്പര്യങ്ങൾ റഷ്യ -ജപ്പാൻ യുദ്ധത്തിന് കാരണമായി . 1897ൽ വടക്കൻ പടിഞ്ഞാറൻ ചൈനയിലെ പോർട്ട് ആർതർ എന്ന വാണിജ്യ-ssssസൈനിക പ്രാധാന്യമുളള തുറുമുഖം റഷ്യ കൈയടക്കി തങ്ങളുടെ ആഭ്യന്തരസുരക്ഷയ്ക്കു പ്രധാനമെന്ന് ജപ്പാൻ കരുതിയ കൊറിയയിലേക്കു റഷ്യൻ സേന നീങ്ങുകയാണെന്ന് ജപ്പാൻ ഭയന്നു. 1904 ഫെബ്രുവരി 10 ന് ജപ്പാൻ പോർട്ട് ആർതർ അധിനിവേശിച്ചു. ഇതോടെ യുദ്ധവും ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ആദ്യമായി വൻതോതിൽ സ്വയം നിയന്ത്രിതായുധങ്ങൾ ഉപയോഗിക്കപ്പെട്ടത് ഈ യുദ്ധത്തിലായിരുന്നു. ലോകത്തിനു കൂടുതൽ അറിവില്ലായിരുന്ന ജപ്പാൻ തങ്ങൾക്കൊത്ത എതിരാളിയാണെന്ന് റഷ്യൻ സാമ്രാജ്യം കരുതിയിരുന്നുമില്ല. എന്നാൽ, യുദ്ധത്തിന്റെ പുരോഗതി റഷ്യയ്ക്കെതിരേയാണുണ്ടായത്. കൊറിയയിലും ചൈനയിലെ മഞ്ചൂറിയിലുമായി നടന്ന യുദ്ധത്തിൽ റഷ്യയ്ക്കു കനത്ത നഷ്ടം നേരിട്ടു. യുദ്ധവിരാമചർച്ചയിൽ പരാജയം നേരിട്ട റഷ്യ മഞ്ചൂറിയയിൽനിന്നു സേനയെ പിൻവലിക്കാനും കൊറിയയിൽ ജപ്പാനുള്ള അവകാശം അംഗീകരിക്കാനും സമ്മതിച്ചു.
ബാൾക്കൻ പ്രതിസന്ധി
ബാൾക്കൻ പ്രദേശം കലുഷിതമാവുന്നു. ആറു നൂറ്റാണ്ടിനു മുന്‍പ് തങ്ങളുടെ മേധാവിത്വത്തിലായിരുന്ന ബോസ്നിയ - ഹെർസഗോവിന തിരിച്ചുവേണമെന്ന് സെർബിയ ഓസ്ട്രിയയോട് ആവശ്യപ്പെട്ടു. തുർക്കിയിലെ ഓട്ടോവൻ സാമ്രാജ്യത്തകർച്ചയുടെ ഭാഗമായി തുർക്കിയിൽനിന്നാണ് ആസ്ട്രേ - ഹംഗേറിയൻ സാമ്രാജ്യം ബോസ്നിയ - ഹെർസഗോവിനയെ തങ്ങളോടുകൂട്ടിച്ചേർത്തത്. സാമ്രാജ്യത്തിനു കീഴിലുളള എല്ലാ സ്ലാവ് ജനവിഭാഗങ്ങളെയും ഉൾക്കൊളളുന്ന വിശാല സ്ലാവ് രാഷ്ട്രമായിരുന്നു സെർബിയൻ പ്രധാനമന്ത്രി സ്റ്റോജൻ നെവക്കോവിച്ചിന്റെ സ്വപ്നം. ബാൽക്കൻ മേഖലയിലെ യുദ്ധാന്തരീക്ഷം പരിഹരിക്കാൻ യൂറോപ്യൻ ശക്തികൾ ശ്രമം ആരംഭിച്ചു. വൻ ശക്തികളുടെ ഇടപെടലിനെത്തുടർന്ന് മാർച്ച് 31ന് സെർബിയയ്ക്കു നഷ്ടപരിഹാരം നല്‍കാമെന്ന് ഓസ്ട്രിയ സമ്മതിച്ചു.
സ്ത്രീശക്തി ഉണരുന്നൂ...
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സ്ത്രീസമൂഹം നേരിട്ട പ്രധാന പ്രശ്നമായിരുന്നു സാമൂഹ്യമായ തുല്യതയില്ലായ്മ. വോട്ടവകാശവും തൊഴിലുമില്ലാതെ സ്ത്രീ രണ്ടാം തരക്കാരിയായതിന്റെ ദൃശ്യങ്ങൾ. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സ്ത്രീകൾ വോട്ടവകാശത്തിനും ദേശീയ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തു. 1960കളിൽ ഫെമിനിസ്റ്റ് ആശയങ്ങൾ വ്യാപകമാകാൻ തുടങ്ങി.
പെണ്ണെഴുത്തിനും പെണ്ഭാഷയ്ക്കും വേണ്ടിയുളള തീവ്രശ്രമങ്ങൾ ആരംഭിച്ചു. ഫെമിനിസം പുതിയ പ്രത്യയശാസ്ത്രമായി. സ്ത്രീയുടെ പ്രശ്നങ്ങളിലേക്കു സമൂഹം കൂടുതൽ ഉന്മൂഖമായി. നൂറ്റാണ്ട് അവസാനിക്കുന്പോഴും വനിതകൾ പല രാജ്യങ്ങളിലും ഭരണകർത്താക്കളായിട്ടും സ്ത്രീയുടെ പ്രശ്നങ്ങൾ പൂർണമായും പരിഹൃതമായിട്ടില്ല. ന്യൂസിലൻഡിൽ 1893ലും ഫിൻലൻഡിൽ 1906ലും ബ്രിട്ടനിൽ 1918ലും യുഎസിൽ 1920ലും സ്ത്രീകൾ വോട്ടു ചെയ്യാനുള്ള അവകാശം നേടിയെടുത്തു. 1949ൽ ഇന്ത്യൻ വനിതകൾക്കും സാർവജനീനവോട്ടവകാശം ലഭിച്ചു. സ്വിറ്റ്സർലൻഡിൽ സ്ത്രീകൾ വോട്ടുചെയ്യാൻ തുടങ്ങിയത് 1971ൽ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ സ്ത്രീപ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിച്ച പ്രശ്നങ്ങൾ വോട്ടവകാശം, സ്ത്രീവിദ്യാഭ്യാസം, തുല്യതെഴിലിനു തുല്യവേതനം, നിയമ പരിഷ്കരണം തുടങ്ങിയവയായിരുന്നെങ്കിൽ 1960 കൾ മുതൽ പാശ്ചാത്യലോകത്ത് സ്ത്രീവാദത്തിന്റെ നവ സന്ദേശം ഉയർന്നു. സ്ത്രീവിമോചനം (വിമെൻസ് ലിബ്) തീപിടിച്ച് ആശയമായി ലോകമെങ്ങും പ്രചരിക്കാൻ തുടങ്ങി.
മൊറോക്കൻ പ്രതിസന്ധി
1905ൽ മൊറോക്കോയ്ക്കുമേലുള്ള ഫ്രഞ്ച് അവകാശവാദം ചോദ്യംചെയ്യാനായി ജർമനിയിലെ കൈസർ വിൽഹെം നേരിട്ട് ഗണ്‍ബോട്ടിൽ മെറോക്കോയിൽ എത്തി. ഇത് ഒന്നാം മൊറോക്കൻ പ്രതിസന്ധി എന്നറിയപ്പെടുന്നു. 1911ൽ ജർമൻ ചക്രവർത്തിയായ കൈസർ വിൽഹെം II മൊറോക്കോയിലേക്ക് "പാന്തർ' എന്ന ചെറിയ യുദ്ധക്കപ്പൽ അയച്ചു. ഇതോടെ രണ്ടാം മൊറോക്കൻ പ്രതിസന്ധിക്ക് തുടക്കമായി. സ്വതന്ത്ര രാജവാഴ്ച നിലവിലിരുന്ന മൊറോക്കോയിലെ ഫ്രഞ്ച് സ്വാധീനം കുറയ്ക്കുകയും തങ്ങൾക്ക് കോളനി സാധ്യതകൾ അന്വേഷിക്കുകയുമായിരുന്നു ജർമനിയുടെ യഥാർഥ ലക്ഷ്യം.
തെക്കൻ മൊറോക്കോയിലെ അഗാദിർ തുറമുഖത്തേക്കാണ് പാന്തർ നീങ്ങിയത്. ഏതു സമയവും യുദ്ധം ആരംഭിക്കാമെന്ന സാഹചര്യം സൃഷ്ടിച്ചു. ആഫ്രിക്കയിലെ വ്യാപാര - സാമ്രാജ്യതൽപര്യങ്ങളായിരുന്നു ഇരു സാമ്രാജ്യ ശക്തികളായ ജർമനിക്കും ഫ്രാൻസിനും മൊറോക്കോയിൽ ഉണ്ടായിരുന്നത്. ജർമനിയുടെ നീക്കം ഫ്രാൻസിന്റെ സഖ്യകക്ഷിയായ ബ്രിട്ടന് ആശങ്കയുണ്ടാക്കി. തുടർന്നു നടന്ന ചർച്ചയിലൂടെ ഫ്രഞ്ച് കോംഗോയിലെ ഒരു ഭാഗം ജർമനിക്ക് നല്‍കാമെന്ന് ഫ്രാൻസ് സമ്മതിച്ചു. തുടർന്ന് ജർമനി പിൻവാങ്ങി. ഫ്രാൻസും ബ്രിട്ടനും തങ്ങളുടെ പ്രതിരോധ സഹകരണം ബലപ്പെടുത്താൻ ഇതോടെ ആരംഭിച്ചു. തങ്ങൾ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ജർമനി പരാതിപ്പെടാനും തുടങ്ങി. ഈ പ്രതിസന്ധിയാണ് ഒന്നാം ലോകയുദ്ധം എന്ന പൊട്ടിത്തെറിയിലേക്ക് നയിച്ച സംഭവപരന്പരകളിൽ ഒന്ന്.
ആഫ്രിക്കൻ നാഷണൽ കോണ്‍ഗ്രസിന്റെ ഉദയം
1912 ജനുവരി എട്ടിന് ദക്ഷിണാഫ്രിക്കയിലെ ബ്ല്യൂഫൊണ്ടെയ്നിൽ പിക്സലികാ ഇസാകാ സെമി എന്ന സുളുവംശംജനായ അഭിഭാഷകന്റെ നേതൃത്വത്തിൽ ചേർന്ന ദക്ഷിണാഫ്രിക്കൻ ഗോത്രനേതാക്കളുടെ യോഗം സൗത്താഫ്രിക്കൻ നേറ്റീവ് നാഷണൽ കോണ്‍ഗ്രസിന് (പിന്നീട് ആഫ്രിക്കൻ നാഷണൽ കോണ്‍ഗ്രസ്) രൂപം നല്കി. വംശീയ വിവേചനം അവസാനിപ്പിക്കാൻ സർക്കാരിനെ സഹായിക്കുകയായിരുന്നു ലക്ഷ്യം.
ഒന്നാം ലോകയുദ്ധം
1914 ജൂണ്‍ 28നു ബോസ്നിയയുടെ തലസ്ഥാനമായ സാരയേവോയിൽ സന്ദർശനത്തിനെത്തിയ ഓസ്ട്രിയ - ഹംഗറി സാമ്രാജ്യത്തിന്റെ കിരീടാവകാശി ആർച്ച് ഡ്യൂക്ക് ഫെർഡിനൻഡും ഭാര്യ സോഫിയും വധിക്കപ്പെട്ടു. സെർബിയൻ ദേശീയവാദിയായ ഗാവ്രിലോ പ്രിൻസിപ് എന്ന പത്തൊന്പതുകാരൻ വിദ്യാർഥിയാണ് യുവരാജാവിനെയും ഭാര്യയെയും തോക്കിനിരയാക്കിയത് ആ നിറയൊഴിക്കൽ ലോകത്തെ ദുർഭൂതം പോലെ ഗ്രസിച്ച ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തി.
ആർച്ച് ഡ്യൂക്ക് ഫെർഡിനഡിന്റെ വധത്തെ തുടർന്ന് ഓസ്ട്രിയ, സെർബിയയ്ക്ക് അന്ത്യശാസനം നല്കി. കിരീടാവകാശിയും ഭാര്യയും വധിക്കപ്പെട്ടതിനെക്കുറിച്ച് ഓസ്ട്രിയ സെർബിയയിൽ നടത്തുന്ന അന്വേഷണം അനുവദിക്കുക, ഓസ്ട്രിയ - ഹംഗറിക്കെതിരേയുളള സെർബിയൻ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുക എന്നീ ആവശ്യങ്ങൾ ഓസ്ട്രിയ, സെർബിയയോട് ഉന്നയിച്ചു. സെർബിയ ആ അന്ത്യശാസനം തള്ളിക്കളഞ്ഞതോടെ ജൂലൈ 28ന് ഓസ്ട്രിയ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് സെർബിയയെ പിന്തുണച്ച് റഷ്യയും , ഓസ്ട്രിയ - ഹംഗറിയെ പിന്തുണച്ച് ജർമനിയും രംഗത്തെത്തി. ഇതോടെ സെർബിയ - ഓസ്ട്രിയ യുദ്ധം യൂറോപ്പിന്റെ പൊതുയുദ്ധമായി വളരാൻ തുടങ്ങി. വൈകാതെതന്നെ അത് ശാക്തീകച്ചേരികളുടെ രൂപപ്പെടലിനു വഴിവയ്ക്കുകയും ഏതെങ്കിലുമൊരു തരത്തിൽ ലോകത്തെ മിക്ക രാഷ്ട്രങ്ങളും അതിൽ പങ്കാളികളാവുകയും ചെയ്തു. യുദ്ധമാരംഭിച്ചതോടെ സൈനിക ചേരികളും ഉരുത്തിരിഞ്ഞു. റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും അവരെ സഹായിച്ചവരുമായിരുന്നു സഖ്യശക്തികൾ. ജർമനി, ഓസ്ട്രിയ, ഹംഗറി എന്നിവയും സഹായികളുമായിരുന്നു കേന്ദ്രശക്തികൾ. യൂറോപ്യൻ ശക്തികൾക്കു താത്പര്യങ്ങൾ ഉണ്ടായിരുന്നിടത്തെല്ലാം യുദ്ധം നടന്നു. അടിയും തിരിച്ചടിയുമായി ലോകയുദ്ധം പടർന്നുപിടിച്ചു.
1917 ഏപ്രിൽ ആറിന് യുഎസ് യുദ്ധത്തിൽ പ്രവേശിക്കുന്ന പ്രഖ്യാപനത്തിൽ പ്രസിഡന്റ് വൂഡ്രോ വിൽസണ്‍ ഒപ്പുവച്ചു. ഏപ്രിൽ 19ന് മംഗോളിയ എന്ന കപ്പലിൽനിന്ന് നിറയെഴിച്ച് ഒരു ജർമൻ അന്തർവാഹിനിയെ മുക്കിക്കൊണ്ട് യുഎസ് യുദ്ധത്തിൽ പ്രവേശിച്ചു. 1918 ഒക്ടോബർ 31ന് പരാജയം തീർച്ചയായിക്കഴിഞ്ഞ ജർമനി യുദ്ധവിരാമത്തിനു ശ്രമമാരംഭിച്ചു. നവംബർ 11ന് രാവിലെ 11ന് ഫ്രാൻസിലെ കോംപിയേനിൽ ജർമനി തോൽവി സമ്മതിച്ച് യുദ്ധവിരാമസന്ധി ഒപ്പുവച്ചു. നാലു വർഷമായി തുടരുന്ന യുദ്ധം അന്ത്യഘട്ടത്തിലെത്തി. 1919 ജൂണ്‍ 28ന് സാരെയേവേയിൽ നടന്ന രാജവധത്തിനു കൃത്യം അഞ്ചു വർഷം തികഞ്ഞ ദിവസം ജർമനി വേഴ്സായ് ഉടന്പടി ഒപ്പിട്ടു. വിലപേശാൻ പോലുമാകാതെ ജർമനിക്കുമേൽ സഖ്യകക്ഷികൾ സമാധാനവ്യവസ്ഥകൾ അടിച്ചേൽപ്പിച്ചു. സന്ധിപ്രകാരം നഷ്ടപരിഹാരമായി 3300 കോടി ഡോളർ സഖ്യശക്തികൾക്കു നല്കാൻ ജർമനിക്കുമേൽ സമ്മർദമേറി. അൽസേസ് ലൊറയ്ൻ പ്രദേശവും സാർ തടാകത്തിലെ കൽക്കരി ഖനികളും ഫ്രാൻസിനു നല്കി. ജർമനിയുടെ വിദേശകോളനികൾ സഖ്യശക്തികളുടെ കൈയിലായി. ജർമൻ കപ്പൽപ്പടയെ കേവലം കടലോരവ്യൂഹമാക്കി. സൈന്യത്തെ ഒരു ലക്ഷ്യത്തിലേക്കു ചുരുക്കി. അടിച്ചേൽപ്പിക്കപ്പെട്ട ഈ സമാധാന ഉടന്പടി ജർമനി തകർത്തു. മറ്റൊരുലോകയുദ്ധത്തിന്റെ വിത്തുവിതയ്ക്കുകയും ചെയ്തു.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ
ഏയ്ഞ്ചലിനു ദേശീയ ധീരതാ പുരസ്കാരം
കനാൽവെള്ളത്തിൽ വീണ മൂന്നു വയസുകാരനെ രക്ഷിച്ച പത്തു
ഞാറുനടീൽ ഉത്സവമാക്കിയ എൻഎസ്എസ് വോളന്റിയർമാർ
ഞാറുനടീൽ ഉത്സവമാക്കി വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എ
ചെവികൾ ചലിപ്പിച്ച് അലനോവ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ
വഴിച്ചാൽ സ്വദേശി അലനോവിന് ചെവി ചലിപ്പിക്കലിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ സ്ഥാന
അപൂർവനേട്ടത്തിനുടമയായ സഹോദരങ്ങൾ
കേരള സ്റ്റേറ്റ് റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അപൂര്‍വ നേട്ടത്തിനുടമയായ സഹ
ഞാറ്റുപാട്ടിന്റെ ഈണവും താളവും നുകർന്ന് വിദ്യാർഥികൾ ഞാറുനട്ടു
എടക്കര: ഞാറ്റുപാട്ടിന്റെ ഈണവും താളവും നെൽകൃഷിയുമറിയാത്ത ഒരുപറ്റം വിദ്യാർഥി
സർവവും നശിപ്പിക്കുന്ന മലിനീകരണം
ജലമലിനീകരണം
ജീവജാലങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധം പലതരത്തിൽ ജ
മാലിന്യം നിറഞ്ഞ ഭൂമി
വായു, മണ്ണ്, ജലം എന്നിവയുടെ ഭൗതിക-രാസ-ജൈവ ഘടനയിൽ മാലിന്യകാ
ഇന്ത്യ അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്
വിഭജിച്ചു വാഴുക
വളർന്ന് ശക്തിയാർജിക്കുന്ന ദേശീയപ്രസ്ഥാനത്തെ ചെറുക്കു
ശുഭ പ്രതീക്ഷയുടെ ദീപം തെളിച്ച് UN
ഐക്യരാഷ്ട്രസഭയുടെ പിറവി
ഒരു അന്താരാഷ്ട്ര സമാധാനസംഘടന മനുഷ്യരാ
ഇരുപതാം നൂറ്റാണ്ടിലൂടെ - 2
അന്താരാഷ്ട്ര സമാധാന സംഘടനയുടെ പിറവി
വേഴ്സായ് ഉടന്പടിയിലെ ഒരു സ
ബോസ്റ്റണ്‍ ടീ പാർട്ടി
ബ്രിട്ടീഷ് പാർലമെന്റ് തേയിലയുടെ മേൽ ഉയർന്ന നികുതി ചുമത്തിയതിനെതിരായി, 1773 ഡ
പതിമ്മൂന്ന് കോളനികൾ
ആ കോളനികൾ ഇവയാണ്
മാസച്യൂസെറ്റ്സ്
ന്യൂജേഴ്സി
വടക്കൻകരോലൈന
ന്
അമേരിക്കൻ സ്വാതന്ത്ര്യ സമരം
വാക്കുകൾകൊണ്ട് തുടങ്ങി വാളിലേക്കു വളർന്ന അമേരിക്കൻ സ്വാതന്ത്ര്യസമരം (1775 - 1
ഇംഗ്ലണ്ടിലെ വിപ്ലവം
ഇംഗ്ലണ്ടിലെ സ്വേച്ഛാധിപത്യരാജവാഴ്ചയിൽനിന്ന് വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിത
നവയുഗത്തിലേക്കുള്ള വിപ്ലവങ്ങൾ
ആധുനികയുഗത്തിലേക്കു മാനവരാശിയെ നയിച്ച വിപ്ലവങ്ങൾ അരങ്ങേറിയത് അമേരിക്ക, യൂ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.