വാക്കുകൾകൊണ്ട് തുടങ്ങി വാളിലേക്കു വളർന്ന അമേരിക്കൻ സ്വാതന്ത്ര്യസമരം (1775 - 1783) അവസാനിച്ചത്, അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപനത്തോടെയാണ്. പുതിയ വൻകര കണ്ടെത്തിയതിനുശേഷം യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ് , നെതർലൻഡ്സ്, സ്വീഡൻ, തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അവരുടെ കോളനികൾ സ്ഥാപിക്കാൻ തുടങ്ങി. ഫ്രഞ്ചുകാർ വടക്കേ അമേരിക്കയിലെ കാനഡ, ലൂയിസിയാന തുടങ്ങിയ സ്ഥലങ്ങളിലും, ഇംഗ്ലീഷുകാർ കിഴക്കൻ തീരപ്രദേശങ്ങളിലും - പതിമൂന്നു കോളനികൾ - അവരുടെ ആധിപത്യം സ്ഥാപിച്ചു.
ജ്ഞാനോദയം
യുക്തിയുടെ മാത്രം അടിസ്ഥാനത്തിൽ ഭൗതികലോകത്തെയും അതിൽ മനുഷ്യന്റെ സ്ഥാനത്തെയും വീക്ഷിക്കാൻ ശ്രമിക്കുന്ന ധൈഷണിക മുന്നേറ്റം.
നവോത്ഥാനം
പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇറ്റാലിയൻ നഗരങ്ങളിലും തുടർന്ന് ഇതര യൂറോപ്യൻ രാജ്യങ്ങളിലുമുണ്ടായ കലാവൈജ്ഞാനിക രംഗങ്ങളിലെ പുത്തൻ ഉണർവാണ് നവോത്ഥാനം അഥവാ Renaissance.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ