മനുഷ്യന്റെ ചുവന്ന രക്താണുക്കളുടെ പ്രതലത്തിൽ കാണുന്ന മറ്റൊരു ആന്റിജനാണ് Rh ഘടകം. ഇത് ആദ്യമായി കണ്ടെത്തിയത് റീസസ് കുരങ്ങിന്റെ രക്തത്തിലായിരുന്നു. Rh ഘടകമുള്ള രക്തത്തെ Rh+ve എന്നും Rh ഘടകമില്ലാത്ത രക്തത്തെ Rh-ve എന്നും പറയുന്നു. Rh-ve രക്തമുള്ളയാൾക്ക് Rh+ve രക്തം കൊടുത്താൽ ഉടനടി യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. എന്നാൽ, അയാളുടെ ശരീരം Rh ഘടകത്തിനെതിരേ സാവധാനം ആന്റിബോഡികൾ രൂപപ്പെടുത്തുന്നു. വീണ്ടുമൊരിക്കൽ ഇതേ ഘടകം ശരീരത്തിലെത്തുന്പോൾ മുന്പ് രൂപപ്പെട്ട ആന്റിബോഡികൾ Rh ഘടകത്തിനെതിരേ പ്രവർത്തിച്ച് അരുണ രക്താണുക്കളെ നശിപ്പിക്കുന്നു. അതിനാൽ രക്ത നിവേശനത്തിന് Rh ഘടകവും പരിഗണിക്കണം.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്