തൃ​ശൂ​ര്‍: മ​ഴ ശ​ക്ത​മാ​യ​തോ​ടെ പീ​ച്ചി ഡാ​മി​ലെ നാ​ലു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തി. ഇ​തോ​ടെ 20 സെ​ന്‍റീ​മീ​റ്റ​ര്‍ അ​ള​വി​ല്‍ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക​യാ​ണ്.

മ​ഴ തീ​വ്ര​മാ​യാ​ല്‍ തു​ട​ര്‍​ന്നും ഘ​ട്ടം​ഘ​ട്ട​മാ​യി ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ണ​ലി, ക​രു​വ​ന്നൂ​ര്‍ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഡാ​മി​ല്‍ നി​ന്നു​ള്ള ജ​ല​ത്തി​നു പു​റ​മേ പു​ഴ​യി​ലെ നീ​രൊ​ഴു​ക്കും തീ​വ്ര​മാ​ണ്. പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​തീ​വ​ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.