മുല്ലപ്പെരിയാർ ഒരു ഭീതിയായി നിൽക്കുന്നു; ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും: സുരേഷ് ഗോപി
Sunday, August 18, 2024 12:16 PM IST
ആലപ്പുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്ക്കന്നത്. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.