കൊ​ച്ചി: പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി​ക്ക് കാ​ര​ണം രാ​സ​മാ​ലി​ന്യ​മാ​ണെ​ന്ന് വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ട്. മ​ത്സ്യമേ​ഖ​ല​യ്ക്കാ​കെ 41 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പെ​രി​യാ​ര്‍ മ​ലി​നീ​ക​ര​ണ വി​രു​ദ്ധ സം​യു​ക്ത സ​മി​തി നി​യോ​ഗി​ച്ച സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. കു​ഫോ​സ് മു​ന്‍ വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ. ​ബി. മ​ധു​സൂ​ദ​ന​ക്കു​റു​പ്പ് ചെ​യ​ര്‍​മാ​നാ​യ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്നും ദു​ര​ന്ത​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ക​മ്പ​നി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ മേ​യ് 20നാ​യി​രു​ന്നു പെ​രി​യാ​റി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു പൊ​ങ്ങി മ​ത്സ്യ​ക്ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്.