തി​രു​വ​ന​ന്ത​പു​രം : ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് കാ​ണാ​താ​യ അ​ർ​ജു​ന്‍റെ ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം പ്ര​ച​രി​പ്പി​ച്ച യു ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.

കു​ട്ടി​യോ​ടു ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും അ​ത് സം​പ്രേ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ഴ​വി​ൽ കേ​ര​ളം എ​ക്സ് ക്ലൂ​സീ​വ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി പി.​ഡി.​സി​നി​ൽ​ദാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ചോ​ദ്യ​ങ്ങ​ൾ കു​ട്ടി​യോ​ട് ചോ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.