തി​രു​വ​ന​ന്ത​പു​രം: ഷി​രൂ​ർ ദൗ​ത്യം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്.

തെ​ര​ച്ചി​ൽ തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് നേ​ര​ത്തെ ക​ത്ത് അ​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രും ഫോ​ണി​ൽ സം​സാ​രി​ച്ച​ത്.

ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തെര​ച്ചി​ല്‍ തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി ന​ന്ദി​യും അ​റി​യി​ച്ചു.