പാ​രീ​സ്:​ പാ​രീ​സ് ഒ​ളി​ന്പി​ക്സ് ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​ൻ താ​രം ര​മി​ത ജി​ൻ​ഡാ​ൽ ഫൈ​ന​ലി​ൽ. വ​നി​ത​ക​ളു​ടെ പ​ത്ത് മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ലാ​ണ് ര​മി​ത​യു​ടെ നേ​ട്ടം.

യോ​ഗ്യ​താ റൗ​ണ്ടി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ര​മി​ത എ​ത്തി​യ​ത്. മ​റ്റൊ​രു താ​രം ഇ​ള​വേ​നി​ൽ വാ​ള​റി​വ​ൻ ഫൈ​ന​ലി​ൽ എ​ത്താ​തെ പു​റ​ത്താ​യി.

ഒ​ളി​ന്പി​ക്സ് ഷു​ട്ടിം​ഗ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് ര​മി​ത. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം.