ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യ്ക്കി​ടെ ഡ​ൽ​ഹി ക​രോ​ൾ​ബാ​ഗി​ലെ ഐ​എ​എ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള്ളം ക​യ​റി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ​ല്‍​ഹി ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ചൊ​വ്വാ​ഴ്ച​യ്ക്ക​കം വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഡി​വി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ഓ​ൾ​ഡ് രാ​ജേ​ന്ദ​ർ ന​ഗ​റി​ലു​ള്ള റാ​വു ഐ​എ​എ​സ് കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി‌​റ്റ്യൂ​ട്ടി​ലാ​ണു വെ​ള്ളം ക​യ​റി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ തിര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മ​ല​യാ​ളി​യാ​ണ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി ന​വീ​ന്‍ ഡാ​ല്‍​വി​ന്‍ ആ​ണ് മ​രി​ച്ച​ത്. ജെ​എ​ന്‍​യു​വി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു ന​വീ​ന്‍.