ന്യൂ​ഡ​ൽ​ഹി: ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ മു​ഖ​ത്ത​ടി​ച്ച സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ കു​ൽ​വീ​ന്ദ​ര്‍ കൗ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കു​ൽ​വീ​ന്ദ​ര്‍ കൗ​റി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചി​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ കേ​സ് എ​ടു​ക്കൂ​വെ​ന്ന് പ​ഞ്ചാ​ബ് പോ​ലീ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ദ്യാ​ഗ​സ്ഥ​യ്ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ഇ​വ​രെ സി​ഐ​എ​സ്എ​ഫ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.