ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
Thursday, May 16, 2024 3:28 AM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ വയോധികയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. ഉമൈബ (70) മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചാണ് ബന്ധുകൾ പ്രതിഷേധിക്കുന്നത്.
25 ദിവസം മുൻപ് ഉമൈബ പനി ബാധിച്ച് വാണ്ടാനത്ത് ചികിത്സ തേടിയിരുന്നു. ഇതിനിടെ തലച്ചോറിൽ അണുബാധയുണ്ടായി. ഇതോടെ ചൊവ്വാഴ്ച ഉമൈബയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്ത് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ന്യൂമോണിയ ബാധിച്ചു മരിച്ചു. ഇതോടെയാണ് ബന്ധുകൾ മൃതദേഹവുമായി ആലപ്പുഴയിൽ എത്തി പ്രതിഷേധിക്കുന്നത്. മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുകളുടെ ആരോപണം.
ബന്ധുകളുടെ ആരോപണത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതോടെ ബന്ധുകൾ പ്രതിഷേധം അവസാനിപ്പിച്ചു.