ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ആ​ർ​എ​സ്എ​സ് റൂ​ട്ട് മാ​ർ​ച്ചി​ന് അ​നു​മ​തി​യി​ല്ല; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി
ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ആ​ർ​എ​സ്എ​സ് റൂ​ട്ട് മാ​ർ​ച്ചി​ന് അ​നു​മ​തി​യി​ല്ല; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി
Friday, September 30, 2022 6:12 PM IST
ചെ​ന്നൈ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ റൂ​ട്ട്മാ​ർ​ച്ചി​നും പൊ​തു​യോ​ഗ​ത്തി​നും അ​നു​മ​തി നി​ഷേ​ധി​ച്ച ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ശ​രി​വ​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​നു പ​ക​രം ന​വം​ബ​ർ ആ​റി​ന് ആ​ർ​എ​സ്എ​സ് ആ​സൂ​ത്ര​ണം ചെ​യ്ത റൂ​ട്ട് മ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പു​തി​യ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ അ​ധി​കാ​രി​ക​ൾ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ജ​സ്റ്റീ​സ് ജി.​കെ. ഇ​ള​ന്തി​ര​യ​ൻ വ്യ​ക്ത​മാ​ക്കി.

ചി​ല നി​ബ​ന്ധ​ന​ക​ളോ​ടെ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​ർ​എ​സ്എ​സ് മാ​ർ​ച്ച് ന​ട​ത്താ​ൻ കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്നീ​ട് എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും മാ​ർ​ച്ചോ റാ​ലി​യോ ന​ട​ത്താ​ൻ അ​നു​മ​തി നി​ഷേ​ധി​ക്കുകയായിരുന്നു. ഇതിനെതിരെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​മാ​യി ആ​ർ​എ​സ്എ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.


പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​തി​രേ​യു​ള്ള നി​രോ​ധ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ മാ​ർ​ച്ചി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റൂ​ട്ട് മാ​ർ​ച്ചും പൊ​തു​യോ​ഗ​വും ന​ട​ത്താ​നാ​ണ് ആ​ർ​എ​സ്എ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ആ​ർ​എ​സ്എ​സ് റൂ​ട്ട്മാ​ർ​ച്ചി​നെ​തി​രേ വി​കെ​സി, സി​പി​ഐ, സി​പി​എം എ​ന്നി​വ​ർ ചേ​ർ​ന്നു പ്ര​ഖ്യാ​പി​ച്ച മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​തി​രേ​യു​ള്ള റെ​യ്ഡും തു​ട​ർ​ന​ട​പ​ടി​ക​ളും മൂ​ലം സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<