കൊടകരയിൽ ചരക്കുലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
Thursday, April 25, 2024 11:22 AM IST
കൊടകര: തൃശൂരിൽ ചോളത്തണ്ടുമായി പോയ ചരക്കുലോറി മറിഞ്ഞു. ദേശീയപാതയിൽ കൊടകരക്കടുത്ത് കൊളത്തൂരില്‍ പുലർച്ചെ അഞ്ചോടെയാണ് അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാരാണ് ഇത് മൂലം പ്രതിസന്ധിയിലായത്.