രാഹുല്‍ ഗാന്ധിയുടെ വകയായി ചാരായം കൊടുക്കുന്നു, അത് വാര്‍ത്തയാകുന്നില്ല: കെ.സുരേന്ദ്രന്
Thursday, April 25, 2024 12:35 PM IST
വയനാട്: വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്. ഒരു വിശ്വാസിയുടെ വഴിപാട് നേര്‍ച്ചയാണ് ഭക്ഷ്യക്കിറ്റ് എന്ന പേരില്‍ ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന് പ്രതികരിച്ചു.
ക്ഷേത്രഭാരവാഹികളാണ് കിറ്റ് വിതരണം ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആദിവാസി ഗോത്ര സമൂഹത്തെ എല്‍ഡിഎഫും യുഡിഎഫും അപമാനിച്ചു. ഇരുകൂട്ടരും ആദിവാസി സമൂഹത്തോട് മാപ്പുപയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വെപ്രാളം കാണിക്കുന്നത് രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ ജനവികാരം ഉണ്ടെന്ന് മനസിലായിട്ടാണ്. കിറ്റ് വിവാദമല്ല, ക്വിറ്റ് രാഹുല്‍ ആണ് വയനാട്ടിലെ ചര്‍ച്ച.
രാഹുല്‍ ഗാന്ധിയുടെ വകയായി വയനാട്ടിൽ ചാരായം വരെ കൊടുക്കുന്നുണ്ടെന്നാണ് താന്‍ കേട്ടത്. അതൊന്നും വാര്‍ത്തയാകുന്നില്ല. ആരോ പപ്പടവും പയറും കൊണ്ടുപോയി എന്നുപറഞ്ഞാണ് ബിജെപിയുടെ മേല്‍ കുതിര കയറുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.