ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Thursday, April 25, 2024 7:46 AM IST
കൊല്ലം: ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ഇലക്ഷൻ സ്പെഷൽ ട്രെയിൻ ദക്ഷിണ റെയിൽവേ ഇന്ന് സർവീസ് നടത്തും.
06549 നമ്പർ ട്രെയിൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.50ന് ബംഗളൂരുവിൽനിന്ന് പുറപ്പെടും. നാളെ രാവിലെ ഏഴിന് കൊച്ചുവേളിയിൽ എത്തും. പാലക്കാട് ജംഗ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.