ഒരു വര്ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
Thursday, April 25, 2024 7:17 AM IST
ഹാര്ദ: ഒരു വര്ഷം ഒരു പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് ഇന്ത്യ മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ലോകത്തിന് മുന്നില് എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം വിമർശിച്ചു.
എസ്സി, എസ്ടി, ഒബിസി വിഭാഗത്തിനെ കോണ്ഗ്രസ് വെറുക്കുന്നു. അതിനാല് ബിജെപി അധികാരത്തിലെത്തിയാല് ഈ വിഭാഗക്കാര്ക്ക് തൊഴില് സുരക്ഷ ഉറപ്പുവരുത്തും. പ്രധാനമന്ത്രി സ്ഥാനം ലേലം ചെയ്യുന്ന തിരക്കിലാണ് പ്രതിപക്ഷ സഖ്യം. ദിവാസ്വപ്നം കാണുന്ന ഈ നേതാക്കള്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്നം പരിഹരിക്കാനാണ് ഇത്തരമൊരു നീക്കം. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഇത്തരം ക്രമീകരണത്തെ ലോകം പരിഹസിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.