പോളിംഗ് ഓഫീസര്മാരുടെ ലിസ്റ്റ് ചോര്ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
Thursday, April 25, 2024 9:23 AM IST
പത്തനംതിട്ട: പോളിംഗ് ഓഫീസര്മാരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടനകള് ചോര്ത്തിയെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്ഥി ആന്റോ ആന്റണി. കള്ളവോട്ട് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
പത്തനംതിട്ടയിലെ പോളിംഗ് ഓഫീസര്മാരില് ഭൂരിഭാഗവും ഇടത് അനുകൂലികളാണ്. ഇവരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടനകള് വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയാണ്.
പോളിംഗ് ഓഫീസര്മാര് തങ്ങളുടെ ആളുകളായതിനാല് അവിടെ കള്ളവോട്ട് ചെയ്യാമെന്നും പ്രചാരണം നടത്തുന്നുണ്ട്. ചരിത്രത്തില് ആദ്യമായാണ് പോളിംഗ് ഓഫീസര്മാരുടെ ലിസ്റ്റ് ചോരുന്നത്. ഇത് അംഗീകരിക്കാന് കഴിയില്ലെന്നും ആന്റോ ആന്റണി പ്രതികരിച്ചു.