ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Thursday, April 25, 2024 7:02 PM IST
പാരീസ്: ശമ്പളത്തിന്റെ പേരിൽ ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കിയതോടെ ഫ്രാൻസിലും യൂറോപ്പിലുമായി വ്യാഴാഴ്ച ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി.
പാരീസിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളായ ഓർലി, റോസി ചാൾസ്-ഡി-ഗോൾ എന്നിവിടങ്ങളിൽ പകുതിയിലധികം വിമാനസർവീസുകൾ വെട്ടിക്കുറച്ചു. ഹ്രസ്വ, ഇടത്തരം വിമാന സർവീസുകളെയാണ് പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിച്ചത്.
യൂറോപ്പിലുടനീളം ഏകദേശം 2,000 വിമാനങ്ങൾ റദ്ദാക്കി. 1000 വിമാനങ്ങൾ റൂട്ട് മാറ്റി സർവീസ് നടത്തി.