പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി­​ക ചോ​ർ​ന്നെ​ന്ന പ​രാ​തി; ­ക​ള­​ക്‌­​ട്രേ­​റ്റി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ആ​ന്‍റോ ആ​ന്‍റ​ണി
പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി­​ക ചോ​ർ​ന്നെ​ന്ന പ​രാ​തി; ­ക​ള­​ക്‌­​ട്രേ­​റ്റി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ആ​ന്‍റോ ആ​ന്‍റ​ണി
Thursday, April 25, 2024 3:05 PM IST
പ­​ത്ത­​നം­​തി­​ട്ട: ക­​ള­​ക്‌­​ട്രേ­​റ്റി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി പ­​ത്ത­​നം­​തി­​ട്ടയിലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ആ​ന്‍റോ ആ​ന്‍റ​ണി. പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി­​ക സി­​പി­​എം അ­​നു​കൂ­​ല സം​ഘ­​ട​ന ചോ​ര്‍­​ത്തി­​യെ­​ന്ന പ­​രാ­​തി­​യി​ല്‍ ന­​ട​പ­​ടി ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് പ്ര­​തി­​ഷേ​ധം.

പോ­​ളിം­​ഗ് സാ­​മ­​ഗ്രി­​ക​ള്‍ വി­​ത​ര­​ണം ചെ­​യ്യു­​മ്പോ​ള്‍ മാ­​ത്ര­​മാ­​ണ് ഉ­​ദ്യോ­​ഗ​സ്ഥ­​രെ എ­​ത് ബൂ­​ത്തി­​ലാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഡ്യൂ­​ട്ടി­​ക്ക് നി­​യോ­​ഗി­​ച്ചി­​രി­​ക്കു­​ന്ന­​തെ­​ന്ന് അ­​വ​ര്‍­​ക്ക് അ­​റി­​യാ​ന്‍ ക­​ഴി­​യു­​ക. എ­​ന്നാ​ല്‍ ദി­​വ­​സ­​ങ്ങ​ള്‍­​ക്ക് മു­​മ്പ് പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ ലി­​സ്­​റ്റ് പു­​റ­​ത്തു­​വ­​ന്നെ­​ന്നാ­​ണ് ആ­​രോ​പ­​ണം.

പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രി​ല്‍ 85 ശ­​ത­​മാ­​നം പേ​രും ഇ​ട­​ത് അ­​നു­​കൂ­​ലി­​ക­​ളാ​ണ്. ഇ­​വ­​രു­​ടെ ലി­​സ്റ്റ് സി­​പി­​എം അ­​നു​കൂ­​ല സം­​ഘ­​ട​ന­​ക​ള്‍ വാ­​ട്‌­​സാ­​പ്പി­​ലൂ­​ടെ പ്ര­​ച­​രി­​പ്പി­​ച്ചെ​ന്ന് എം​പി ആ​രോ​പി​ച്ചു.


പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ​ര്‍ ത­​ങ്ങ­​ളു­​ടെ ആ­​ളു­​ക­​ളാ­​യ­​തി­​നാ​ല്‍ അ­​വി­​ടെ ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​മെ​ന്നും പ്ര­​ചാ​ര­​ണം ന­​ട­​ത്തു­​ന്നു­​ണ്ട്. ച­​രി­​ത്ര­​ത്തി​ല്‍ ആ­​ദ്യ­​മാ­​യാ­​ണ് പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രു​ടെ ലി­​സ്റ്റ് ചോ​രു­​ന്ന​ത്. ഇ­​ത് അം­​ഗീ­​ക­​രി­​ക്കാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും ആ​ന്‍റോ ആ​ന്‍റ­​ണി പ്ര​തി​ക​രി​ച്ചു.

വി­​വ­​ര­​ങ്ങ​ള്‍ ചോ​ര്‍­​ന്നി­​ട്ടു­​ണ്ടെ​ന്നും ഒ­​രു മ­​ണി­​ക്കൂ­​റി​ന­​കം ന­​ട­​പ­​ടി­​യു­​ണ്ടാ­​കു­​മെ­​ന്നും ക­​ള­​ക്‌­​ട്രേ­​റ്റി​ൽ​നി​ന്ന് അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി­​ച്ചു. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ ക­​ള­​ക്‌­​ട്രേ­​റ്റി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<