പ​ത്ത​നം​തി​ട്ട: പി​ക്ക​പ്പ് വാ​ൻ മ​തി​ലി​ലും ഗേ​റ്റി​ലും ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യു​ടെ കാ​ൽ​വി​ര​ൽ മു​റി​ച്ചു​മാ​റ്റി. തി​രു​വ​ല്ല നെ​ടു​മ്പ്രം ത​ട്ടു​പു​ര​യ്ക്ക​ൽ മ​ല​യി​ൽ മ​ത്താ​യി ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ മ​ത്താ​യി (66) യു​ടെ കാ​ൽ​വി​ര​ലാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​നു മു​ന്നി​ൽ ഏ​ലി​യാ​മ്മ നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ മ​തി​ലും ഗേ​റ്റും ത​ക​ർ​ത്ത് ഇ​വ​രു​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

ഗേ​റ്റി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഏ​ലി​യാ​മ്മ​യു​ടെ മു​ക​ളി​ലേ​ക്ക് മ​തി​ലും ഗേ​റ്റും ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​ട​തു​കാ​ലി​ന്‍റെ വി​ര​ലു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി ച​ത​വ് ഉ​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ര​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഏ​ലി​യാ​മ്മ​യു​ടെ വ​ല​തു കാ​ലി​നും തോ​ളെ​ല്ലി​നും പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വ​ർ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.