ജയം, ഇന്ത്യ പരന്പര നേടി
Sunday, July 14, 2024 12:51 AM IST
ഹരാരെ: പത്ത് വിക്കറ്റ് ജയവുമായി ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ സിംബാബ്വെയ്ക്കെതിരേയുള്ള ട്വന്റി-20 ക്രിക്കറ്റ് പരന്പര സ്വന്തമാക്കി. അഞ്ചു മത്സരങ്ങളുടെ പരന്പരയിലെ നാലാം മത്സരം ജയിച്ച് ഇന്ത്യ 3-1ന് മുന്നിലെത്തി.
ജയിക്കാൻ വേണ്ടിയിരുന്ന 153 റൺസ്, ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (53 പന്തിൽ 93 നോട്ടൗട്ട്), ശുഭ്മാൻ ഗിൽ (39 പന്തിൽ 58 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 15.2 ഓവറിൽ 156 നേടി ഇന്ത്യ മറികടന്നു.
സിക്കന്ദർ റാസ (46), തടിവാനശേ മരുമണി (32), വെസ്ലി മധേവെരെ (25) എന്നിവരുടെ മികവിൽ സിംബാബ്വെ 20 ഓവറിൽ ഏഴു വിക്കറ്റിന് 152 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ സിംബാബ്വെയെ ബാറ്റിംഗിനു വിടുകയായിരുന്നു. പരന്പരയിലെ അവസാന ട്വന്റി-20 ഇന്നു നടക്കും.