എഎഫ്സി ചാന്പ്യൻസ് ലീഗ് : മുംബൈക്കു തോൽവി
Tuesday, September 19, 2023 11:45 PM IST
പൂന: എഎഫ്സി ചാന്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയുടെ തുടക്കം തോൽവിയോടെ. നസ്സാജി മസന്ദരനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യൻ ക്ലബ്ബിന്റെ തോൽവി.
മത്സരത്തിന്റെ 34-ാം മിനിറ്റിൽ എഹ്സാൻ ഹൊസൈനിയും 62-ാം മിനിറ്റിൽ മുഹമ്മദ് റെസ ആസാദിയുമാണ് നസ്സാജിക്കായി സ്കോർ ചെയ്തത്.