ലങ്കൻ ജയം
Sunday, September 10, 2023 1:13 AM IST
കൊളംബൊ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ശ്രീലങ്ക 21 റണ്‍സിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു. സൂപ്പർ ഫോറി ൽ ബംഗ്ലാദേശിന്റെ രണ്ടാം തോൽവിയാണ്.
സ്കോർ: ശ്രീലങ്ക 50 ഓവറിൽ 257/9. ബംഗ്ലാദേശ് 48.1 ഓവറിൽ 236. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് പാക്കിസ്ഥാനോട് തോറ്റിരുന്നു.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ശ്രീലങ്കയ്ക്കുവേണ്ടി സധീര സമരവിക്രമയും (93) കുശാൽ മെൻഡിസും (50) അർധസെഞ്ചുറി സ്വന്തമാക്കി. 72 പന്തിൽനിന്ന് രണ്ട് സിക്സും എട്ട് ഫോറും അടക്കമായിരുന്നു സമരവിക്രമയുടെ 93 റണ്‍സ്. 73 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു കുശാൽ മെൻഡിസിന്റെ ഇന്നിംഗ്സ്.