സുബ്രതോ: മലപ്പുറം ജേതാക്കൾ
Wednesday, August 17, 2022 12:50 AM IST
മലപ്പുറം: മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സുബ്രതോ കപ്പ് സംസ്ഥാന ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ അണ്ടർ-17 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജേതാക്കൾ. കോഴിക്കോടിനെ എതിരില്ലാത്ത മൂന്നുഗോളിനാണ് കീഴടക്കിയത്.
മലപ്പുറത്തിനായി അമൽ ഷൈൻ, അദിനാൻ, ആകാശ് എന്നിവർ സ്കോർ ചെയ്തു. മലപ്പുറത്തെ പ്രതിനിധീകരിച്ച് എംഐസി ഇംഗ്ലീഷ് മീഡിയം സ്കൂൾ അത്താണിക്കലും കോഴിക്കോടിനായി സാമൂതിരി എച്ച്എസ് തളി സ്കൂളുമാണു കളിച്ചത്. ദേശീയ സുബ്രതോ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് എംഐസി പങ്കെടുക്കും.