എവിടെ കളിക്കാനും തയാർ: ശ്രീശാന്ത്
Tuesday, September 15, 2020 11:16 PM IST
വിലക്ക് അവസാനിച്ചതോടെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു സജീവമായി തിരിച്ചെത്താനുള്ള തയാറെടുപ്പിലാണു മലയാളി പേസർ എസ്. ശ്രീശാന്ത്. ലോകകപ്പ് നേടിയ താരമായല്ല, പുതിയ കളിക്കാരനായാണു താൻ ക്രീസിലേക്ക് ഇറങ്ങുന്നതെന്നും തന്നെ വിളിച്ചാൽ എവിടെ വന്നും ക്രിക്കറ്റ് കളിക്കാൻ തയാറാണെന്നും ശ്രീശാന്ത് പറയുന്നു. മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ളവയിൽനിന്ന് ഓഫറുണ്ടെന്നും ചെന്നൈ ലീഗിൽ കളിക്കാൻ താത്പര്യമുണ്ടെന്നും ശ്രീശാന്ത് പറയുന്നു.