ഐപിഎൽ ഫൈനൽ ഹൈദരാബാദിൽ
Monday, April 22, 2019 11:39 PM IST
ചെന്നൈ: 12-ാം സീസണ് ഐപിഎൽ ഫൈനൽ വേദി ചെന്നൈയിൽനിന്ന് മാറ്റി. മേയ് 12നു നടക്കുന്ന ഫൈനൽ മത്സരത്തിന് ഹൈദരാബാദിലെ രാജീവ്ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ ഐ, ജെ, കെ സ്റ്റാൻഡുകൾ അടച്ചിടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിന്റെ പേരിലാണ് വേദി മാറ്റിയത്. ചെന്നൈ കോർപറേഷനാണ് സ്റ്റേഡിയത്തിലെ മൂന്ന് പവലിയൻ സ്റ്റാൻഡുകൾ അടപ്പിച്ചത്. 12,000 സീറ്റുകളാണ് ഈ മൂന്ന് സ്റ്റാൻഡുകളിലായുള്ളത്. ക്വാളിഫയർ ഒന്ന് മത്സരം ചെന്നൈയിൽ നടക്കും.