ന്യൂയോർക്ക് ടൈംസിനെതിരേ മാനനഷ്ടക്കേസ് നൽകി ട്രംപ്
Tuesday, September 16, 2025 11:36 PM IST
ന്യൂയോർക്ക്: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരേ 1500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഫ്ളോറിഡ ജില്ലാ കോടതിയിലാണു പത്രത്തിനും അതിലെ മാധ്യമപ്രവർത്തകർക്കും എതിരേ ട്രംപ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പത്രം തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ട്രംപ് ആരോപിക്കുന്നു.
2024ലെ തെരഞ്ഞെടുപ്പിനു മുമ്പ് പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളും പുസ്തകവും ആരോപണത്തിനു തെളിവായി ഹാജരാക്കിയിട്ടുണ്ട്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായാണു ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിക്കുന്നതെന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ ആരോപിച്ചു.