ഇന്ത്യൻ തിരിച്ചടി ; മസൂദിന്റെ കുടുംബം ഛിന്നഭിന്നമായെന്ന് ജയ്ഷ് കമാൻഡർ
Tuesday, September 16, 2025 11:36 PM IST
ലാഹോർ: പാക്കിസ്ഥാനിലെ ബഹാവൽപുരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബം ഛിന്നഭിന്നമായിപ്പോയെന്നു സമ്മതിച്ച് ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ ഇല്യാസ് കാഷ്മീരി.
യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സെപ്റ്റംബർ ആറിനു നടന്ന മിഷൻ മുസ്തഫ കോൺഫറൻസിൽ ഉറുദു ഭാഷയിലാണു കാഷ്മീരിയുടെ പ്രസ്താവന.